താൾ:CiXIV28.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൭

ക്കുന്നുകഷ്ടം— ഇവ്വണ്ണംഞങ്ങളുടെപക്ഷംമുഴുവനുംതള്ളിയതി
ന്റെശെഷം ഞങ്ങളുംകൂടി നിരൂപിക്കുന്നതിനാൽഎന്തുപകാരം— അ
വർഅന്യന്മാരത്രെദുയിച്ചസഭക്കാർസംഘമായികൂടിയാൽഞ
ങ്ങളും മനസ്സൊടെചെൎന്നിരിക്കും എന്നുത്തരംപറഞ്ഞപ്പൊൾ—
കൈസർഎകൊപിപ്പാൻ കഴിവില്ലസഭയുംരാജ്യവുംരണ്ടുംഛിദ്രിച്ചു
പൊകെണമൊ എന്നു കണ്ടുരൊമയൊടുസത്യംചെയ്തു— സഹായവും
വാങ്ങിശ്മല്ക്കല്ദക്കാരെശപിച്ചുപടതുടങ്ങുകയുംചെയ്തു—

തടുപ്പാൻഎല്ലാസുവിശെഷക്കാരും ചെൎന്നില്ലചെൎന്നവൎക്കനല്ല
സൈന്യംഉണ്ടായിട്ടുംഅവർഒരൊന്നുചൊല്ലിവെഗംതമ്മിൽപിരിഞ്ഞു
പൊയി— സഹ്സ്യന്റെബന്ധുവായമൊരിച്ച്താൻസുവിശെഷക്കാരൻ
എങ്കിലുംകൈസരുടെഭാഗത്തുനിന്നുപൊരുതു— കൈസർപ്രബല
പ്പെട്ടുസഹ്സ്യനെയുദ്ധത്തിൽപിടിച്ചുനാടുകളെമൊരിചിന്നുകൊ
ടുക്കയും ചെയ്തു— *ഹെസ്യനുംഅഭയംവീണുതടവിൽ ആയി— ൧൫൪൭
അപ്പൊൾകൈസർസുവിശെഷക്കാരെഅടക്കിവെക്കെണ്ടതിന്നു
ത്രിയന്തിൽനിന്നുവിധിവരുവൊളംഒരുഅന്തരക്രമം കല്പിച്ചുസുവി
ശെഷസഭകളിലും അനെകരൊമാചാരങ്ങളെയുംചടങ്ങുകളെയുംപു
തുതായികല്പിച്ചുനടത്തി— പലനാടുകളിലുംഭയംഇല്ലാത്തബൊധക
ന്മാർകുഡുംബങ്ങളുമായിപുറപ്പെട്ടുഭ്രമിക്കെണ്ടിവന്നു— മെലങ്ക്തൊൻ
മുതലായവർഭയത്താലെഎകദെശംഅനുസരിച്ചുപാൎത്തു— മഗ്ദബു


*ആ പടയിൽകൈസർപിത്തമ്പൎക്കിൽപ്രവെശിച്ചുലുഥരു
ടെശ്മശാനം കണ്ടനെരംപാതിരികൾൟദുഷ്ടന്റെശവംചുട്ടുഭസ്മംചിത
റിക്കെണംഎന്നുമന്ത്രിച്ചപ്പൊൾമരിച്ചവരൊടല്ലഞാൻപൊരാടുന്നത്
എന്നുകൈസർഅരുളിചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/391&oldid=188301" എന്ന താളിൽനിന്ന് ശേഖരിച്ചത്