താൾ:CiXIV28.pdf/390

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൬

മനുഷ്യവീഴ്ചെയെയും വിശ്വാസത്താലെനീതീകരണത്തെയുംമറ്റും
സുവിശെഷപ്രകാരംവിധിയാക്കിഛിദ്രംനീങ്ങുംഐക്യം വരുംഎ
൧൫൪൧ ന്നുസന്തൊഷിച്ചുകൊണ്ടിരുന്നു— എങ്കിലുംലുഥരുംഭക്തനായസഹ്സ്യ
നും നിങ്ങൾ അവന്യായമായിരക്തം ചിന്നിച്ചപ്രകാരംസമ്മതിച്ചനു
താപംചെയ്യാഞ്ഞാൽചെൎച്ചവരികയില്ലഎന്നുഎതിൎത്തുനിത്യംസം
ശയിച്ചുപാൎത്തു പാപ്പാവുംദുയിച്ചരിൽ ഐക്യംവന്നാൽകൈസർ
സൎവ്വശക്തനായിപൊകും എന്നുശങ്കിച്ചിരുന്നുഒടുക്കം ഐക്യപ്ര
യത്നം എല്ലാംചൊട്ടിപൊകയുംചെയ്തു—

അപ്പൊൾകൈസർഫ്രാഞ്ചിമുതലായവരൊടുയുദ്ധത്തിൽ അക
പ്പെടുകകൊണ്ടുശ്മല്ക്കല്ദക്കാർഭയംഎന്നിയെദുയിച്ചരാജ്യത്തിൽത
ന്നിഷ്ടംനടത്തിപൊന്നു— ആകയാൽ കരൽഫ്രാഞ്ചിയൊടിണങ്ങി
വെദങ്കള്ളരെഒടുക്കെണം എന്നുഇരുവരും നിശ്ചയിച്ചുപാപ്പാസക
൧൫൪൫ ലമതതൎക്കവും തീൎക്കെണ്ടതിന്നുത്രിയന്തിൽ ഒരുസാധാരണസംഘം
കൂടുവാൻക്ഷണിച്ചു— അപ്പൊൾ ലുഥർ മതയുദ്ധംഉണ്ടാകുംഎന്നുക
ണ്ടുപലപ്പൊഴും ക്ലെശിച്ചു ഇതിന്റെമുമ്പെമരിക്കെണ്ടതിന്നുഅ
൧൮൪൬ {ഫെബ്ര. ൧൮} പെക്ഷിച്ചുകൊണ്ടുസമാധാനത്തൊടെഉറങ്ങിപൊയി— പിന്നെകൈ
സർഹെസ്യനൊടുനിങ്ങളും ത്രിയന്തിൽവെച്ചുവെദകാൎയ്യംവിചാരി
ക്കെണ്ടതിന്നുവൈദികന്മാരെഅയക്കെണംഎന്നുകല്പിച്ചു— ഹെസ്യ
ൻഅവിടെഉള്ളവർ ഞങ്ങളെകൂടാതെഒരൊരൊവെപ്പുകളെവി
ധിച്ചുവല്ലൊ— സത്യത്തിന്റെഉറവുവെദത്തിൽ മാത്രമല്ലഎഴുതികാ
ണാത്തപാരമ്പൎയ്യ ഉപദെശത്തിലും ഉണ്ടുഎന്നുംദെവകരുണയാലും
മനുഷ്യപ്രയത്നത്താലുംനീതിവരുന്നുഎന്നും അവർതീൎത്തിരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/390&oldid=188300" എന്ന താളിൽനിന്ന് ശേഖരിച്ചത്