താൾ:CiXIV28.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൮

൧൫൨൫ യ ൬ മലനാടുകൾവളരെകൊപിച്ചുയുദ്ധത്തിന്നുഒരുമ്പെട്ടുബെ
ൎന്നബാസൽതുടങ്ങിയുള്ളവആരെയുംഹെമിക്കരുത്പഴയതഎ
ല്ലാം ഒരുപൊലെതള്ളുകയും അരുത് എന്നൊരുനടുവഴിയെഅ
ന്വെഷിക്കയുംചെയ്തു— അന്നുമുതൽസ്വിച്ചനാടുകളിലുംഇന്നെവര
യും അന്തഃഛിദ്രംഒടുങ്ങിഇല്ല—— അക്കാലം കറൽസ്തത്തലുഥരെവ
ളരെദ്വെഷിച്ചുകൊണ്ടുബാസലിൽവന്നുതിരുവത്താഴത്തിൽക്രി
സ്തശരീരംഇല്ലഒൎമ്മെക്കായിട്ടത്രെസ്ഥാപിച്ചിരിക്കുന്നു— ഇത്എ
ന്റെശരീരംഎന്നവാചകത്തിൽരക്ഷിതാവ്കൈക്കലുള്ളതല്ല
തന്റെമാറിടം കാണിച്ചിരിക്കുന്നുഎന്നുപദെശിച്ചുഎരസ്മന്റെ
ശിഷ്യന്മാർമാനുഷബുദ്ധിയെഅധികം ആശ്രയിക്കകൊണ്ടുഅ
വന്റെപക്ഷത്തിൽ ചെൎന്നു— അതുകൊണ്ടുലുഥർവളരെവിഷാദി
ച്ചുഅത്താഴത്തിൽ യെശുവിന്റെശരീരംകൂടെഉള്ളത്ബുദ്ധിക്കവിരൊധം
എങ്കിലുംവചനത്തിൽസ്പഷ്ടമായികാണുകകൊണ്ടുബാലഭാവ
ത്തൊടെഉറപ്പിക്കെണംഎന്നുതൎക്കിച്ചുസ്വിച്ചരുടെഗുണീകരണംലുഥ
രുടെപ്രവൃത്തിയൊടുവെൎപിരികയുംചെയ്തു— വെദത്തിൽകാണാത്ത
ത്എല്ലാംതള്ളെണംഎന്നുസ്വിച്ചൎക്കതൊന്നിലുഥരൊവെദത്തിന്നുവി
പരീതമായത് നീക്കിയാൽമതിഎന്നുനിശ്ചയിച്ചുപാൎത്തു

അങ്ങിനെഇരിക്കുമ്പൊൾകൈസർഫ്രാഞ്ചിനെജയിച്ചുരാജാവെയു
ദ്ധത്തിൽപിടിച്ചുതന്നൊടുനടക്കെണ്ടപ്രകാരംസത്യംചെയ്യിച്ചുവിട്ട
പ്പൊൾ— ക്ലെമന്തപാപ്പാകൈസരുടെശ്രീത്വത്താൽ അസൂയഭാവിച്ചു
ഫ്രാഞ്ചിരാജാവ്സത്യംകൈക്കൊള്ളെണ്ടതല്ലഎന്നുനിശ്ചയിച്ച
ശെഷം കരല്പാപ്പാവെശിക്ഷിപ്പാൻനിശ്ചയിച്ചുഅതുകൊണ്ടുദു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/382&oldid=188285" എന്ന താളിൽനിന്ന് ശേഖരിച്ചത്