താൾ:CiXIV28.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

ആസ്യയിൽചെൎത്തഎഫെസമുതലായസഭകൾതന്നെവെളിച്ച
വുംഇരുട്ടുംതമ്മിൽപടവെട്ടുന്നതിന്നുപ്രധാനപൊൎക്കളമായ്വന്നു—പു
റമെഉപദ്രവങ്ങൾഇടവിടാതെബാധിച്ചതല്ലാതെകെഫാ൨.ലെ
ഖനത്തിൽഗൎഭിച്ചുവരുന്നപ്രകാരംകണ്ടുദ്ദെശിച്ചദുൎമ്മതങ്ങളുംകൂ
റുകളുംസഭയൂടെനിത്യംഅതിക്രമിച്ചുപൊന്നു—ചിലക്രിസ്ത്യാനർ
കൎത്താവിന്റെകഥയെനിരസിച്ചുഒരൊസ്വപ്നചരിതങ്ങളെചെ
ൎത്തുജീവിച്ചെഴുനീല്പുംക്രിസ്തുവിന്റെവരവുംന്യായവിധിയുംതള്ളി
മൊശധൎമ്മത്തെഅല്പദെവദൂതന്മാരാൽവന്നമൂലംമുഴുവനുംഅവ
മാനിച്ചുകാമമൊഹലൊഭാദികളെഅനുസരിച്ചുഇതത്രെപൌ
ൽഅറിയിച്ചസ്വാതന്ത്ര്യംഎന്നുപ്രശംസിച്ചു—ഇപ്രകാരംമുമ്പിലെ
ക്കാളുംഅധികംപിശാചിന്റെസ്വാധീനത്തിലായിസഭയെകെ
ടുപ്പാൻഉത്സാഹിച്ചുകൊണ്ടിരുന്നു—അതിന്നിമിത്തംയാകൊബി
ൻസഹൊദരനായയഹൂദആസഭകൾക്കഒരുസന്ദെശംഎഴുതി
ദിവ്യകരുണയിൽനിലനില്പാൻഅപെക്ഷിച്ചു—ഫിലിപ്പുംകു
ഡുംബത്തൊടുംകൂടഭ്രുഗ്യനാാട്ടിൽഫിയരപ്പൊലിയിൽപാൎത്തുഅ
വിടെഉള്ളസഭകളെവളരെകാലംകാത്തുവൎദ്ധിപ്പിക്കയുംചെയ്തു—
ആദെശക്കാർഅവനെകല്ലെറിഞ്ഞുകൊന്നുഎന്നൊരുശ്രുതി.൯൦.
ഉണ്ടു—യൊഹനാൻസഭയിൽഉപദെശശുദ്ധിയുംനടപ്പിലെസ്നെ
ഹവുംരക്ഷിക്കെണ്ടതിന്നുപ്രത്യെകംപടെക്കുമുതിൎന്നുപ്രധാനനഗര
മായഎഫെസിൽപൊയിപാൎത്തു—അവൻ൩൦.വൎഷത്തിൽഅധി
കംഅവിടെകഴിച്ചുപൊന്നപ്രയത്നത്തിന്നുഅവന്റെഎഴുത്തു
കളുംശിഷ്യന്മാരുടെഉല്കൃഷ്ടതയുംസാക്ഷ്യംപറയുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/37&oldid=187641" എന്ന താളിൽനിന്ന് ശേഖരിച്ചത്