താൾ:CiXIV28.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൪

യവനഭാഷയുംപഠിപ്പിപ്പാൻതുടങ്ങി–അപ്പൊൾഎതിൽനിന്നുനാം
വീണുഎവിടെനിന്നുള്ളഈഇരിട്ടുപൌൽകരുണയെപ്രശംസിച്ചിരി
ക്കെസന്യാസികൾപുണ്യക്രിയകളെമാത്രംവൎണ്ണിപ്പാൻഎന്തുകാരണം
എന്നുമുതലായഅനെകംസംശയങ്ങൾതൊന്നി–ഹുസ്യഭ്രാതാക്ക
ളുംപലനാടുകളിൽസഞ്ചരിച്ചുഉത്തമമ്മാൎക്കകണ്ണുതെളിയിച്ചുകൊടു
ത്തു–അവരെചെകിക്കൊണ്ടുവെസൽഎന്നവൈദികൻവെദ
ത്തിൽകാണുന്നഉപദെശമല്ലാതെഒന്നുംപ്രമാണിക്കെണ്ടതല്ലഎന്നു
പ്രസംഗിച്ചുദെവകരുണയെഔഗുസ്തീന്റെവചനപ്രകാരംസ്തുതിച്ച
✣൧൪൮൨പ്പൊൾഅന്വെഷകർഅവനെമരണപൎയ്യന്തംതടവിൽപാൎപ്പിച്ചു–അ
ന്ത്രയാമെലദ്ധ്യക്ഷൻസഭയുടെഗുണീകരണത്തിന്നായിഒരുസംഘം
കൂടിനിരൂപിക്കെണംഎന്നുയാചിച്ചുപാപ്പാവെയുംപട്ടക്കാരെയും
൧൪൮൪ദുഷ്ടമ്മാർഎന്നുകാണിച്ചപ്പൊൾഅവൻബാസലിൽതടവിൽഅ
കപ്പെട്ടുമരിച്ചു–മറ്റുപലരുംസത്യത്തെപതുക്കെഗ്രഹിച്ചുഭയത്താൽ
ഗൂഢമായിപരത്തിദൈവംസഭാഗുണീകരണത്തിന്നുഒരുവഴിഉണ്ടാക്കും
ദുഷ്ടപാപ്പാവൊടുപൊരാടുവാൻസമൎത്ഥവീരനെഅയക്കുകയുംചെ
യ്യുംഎന്നപ്രവാചകങ്ങളെപറകയുംചെയ്തു–ഇവ്വണ്ണംപടിഞ്ഞാറെ
സഭയുടെഗുണീകരണത്തിന്നുവെണ്ടുന്നഭാഷാപരിചയവുംപഴമവിശെ
ഷങ്ങളുംയവനസഭയുടെവീഴ്ചയാൽതന്നെലഭിച്ചിരിക്കുന്നു–
ഇങ്ങിനെഉള്ളഗുണീകരണവിചാരത്താൽപാപ്പാക്കൾ്ക്കഒരുവെദന
യുംഉണ്ടായില്ല–അവർആണ്ടുതൊറുംതുൎക്കപടവിളിച്ചുപണംസമ്പാ
ദിച്ചുവെശ്യമാൎക്കുംകുഡുംബത്തിന്നുംകൊടുത്തു–കഴിയുമ്പൊൾസുല്ത്താ
നൊടുംഇണങ്ങിസമ്മാനങ്ങളെവാങ്ങുകയുംചെയ്യും–ഒരുപാപ്പാവിന്നു൧൬

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/368&oldid=188260" എന്ന താളിൽനിന്ന് ശേഖരിച്ചത്