താൾ:CiXIV28.pdf/350

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൬

ളിലുംഅതിഘൊരപാപങ്ങളുടെഅധിവാസംഅത്രെസംഭവിച്ചു–ഇ
പ്രകാരംഇടയമ്മാർഇല്ലാതെക്ലെശിച്ചപ്പൊൾതലമുതൽഅടിയൊ
ളംസൎവ്വാംഗഗുണീകരണംതന്നെവെണംഎന്നുശ്രെഷ്ഠമ്മാരുടെപ്രാ
ൎത്ഥന–

ഗുണീകരണംആരാൽവരെണ്ടത്എന്നാൽപലദിക്കിലുംപുതിയജീ
വന്റെഅടയാളങ്ങളുംമുളകളുംകാണ്മാനുണ്ടു–അനന്തഹിംസകളാ
ൽമണിക്കാർഎകദെശംഒടുങ്ങിഎങ്കിലുംവല്ദെസർരൊനപൊനദി
കളുടെനടുവിൽഉള്ളഉയൎന്നമലകളിൽഒളിച്ചുപാൎക്കയാൽനിത്യൊപദ്ര
വംസഹിച്ചിരിപ്പാൻസംഗതിവന്നു–ചിലവല്ദെസർനാടുതൊറുംസഞ്ച
രിച്ചുതക്കംനൊക്കിദിവ്യബീജംഒരൊന്നുപതുക്കെനട്ടു–അവരെ
ഹിംസിച്ചിട്ടുള്ളഅന്വെഷകനായഎക്കൎദ്ദഅവരുടെവിസ്താരത്താ
ൽസത്യംഗ്രഹിച്ചുസാക്ഷിമരണംതാനുംഎറ്റു–സ്ത്രസ്പുൎഗ്ഗിൽശ്രുതി
✣൧൩൬൧പ്പെട്ടഒരുപ്രസംഗിഉണ്ടുദൊമിനിക്കാനനായതൌലർതന്നെ–ഒരു
ദിവസംപ്രസംഗംതീൎന്നതിന്റെശെഷംഒരുപദെശിഅവനൊടുഇ
തിൽഅനെകംവാക്കുംഅസാരംപൊരുളുംഉണ്ടുഎന്നുപറഞ്ഞാറെഅ
തെങ്ങിനെഎന്നുചൊദിച്ചതിന്നുനീസ്കൊലസ്ത്യരിൽനിന്നുകെട്ടഅ
ലങ്കാരന്യായങ്ങളെയുംഅറിയിക്കുന്നുസ്വന്തഹൃദയംദെവഹൃദയം
ഈരണ്ടുഅറിഞ്ഞുഎങ്കിൽവെറെപ്രസംഗംകെ‌ൾ്പിക്കും–എന്നാറെ
തൌലർചൊദിച്ചുചൊദിച്ചുദാഹത്തൊടെകെട്ടുമാനസാന്തരമായി
പിന്നെപ്രസംഗിപ്പാൻതുടങ്ങിയപ്പൊൾകണ്ണീർവരികയാൽപറവാ
ൻകഴിയാതെആയി–അതുകൊണ്ടുചിലവൎഷംപ്രസംഗംചെയ്യാതെ
നാണിച്ചുംപ്രാൎത്ഥിച്ചുംപാൎത്തശെഷംആപരദെശിപിന്നെയുംവന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/350&oldid=188226" എന്ന താളിൽനിന്ന് ശേഖരിച്ചത്