താൾ:CiXIV28.pdf/349

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൫

ന്റെശാപങ്ങളെകെട്ടാൽപരിഹസിക്കയുംചെയ്യും–രൊമയിൽപ്ര
ത്യെകംദുൎഭിക്ഷയുംസാഹസവുംവൎദ്ധിച്ചതിന്നിമിത്തംപാപ്പാഇവി
ടെക്കമടങ്ങിവരെണംഎന്നആഗ്രഹംമുഴുത്തു–എങ്കിലുംഅവി
ജ്ഞൊനിലെസുഖഭൊഗങ്ങളെവിടുവാൻവിഷമംതൊന്നി–പിന്നെഫ്രാഞ്ചിയുംഎങ്ക്ലന്തുമായിതീരാത്തയുദ്ധംജ്വലിച്ചപ്പൊൾഅ
ടിമക്കാലത്തിന്നുസമാപ്തിവരുത്തുവാൻസംഗതിവന്നുപുണ്യവാട്ടി
യായകഥരീനമുട്ടിക്കയാൽ൧൧ആംഗ്രെഗൊർരൊമെക്കമട
ങ്ങിവന്നുസാമവാക്കിനാലുംകൌശലത്താലുംഎതിരികളെശമി൧൩൭൭
പ്പിക്കയുംചെയ്തു–എങ്കിലുംഅവന്റെശെഷംകൎദ്ദിനാലർആറാം
ഉൎബ്ബാനെഅവരൊധിച്ചപ്പൊൾഅവൻഫ്രാഞ്ചികൎദ്ദിനാലരെ൧൩൫൮
പ്രസംഗത്തിലുംനാണംകെടുക്കയാൽഅവർഒടിപൊയിമറ്റഒ
രുത്തനെഅവിജ്ഞൊനിൽപാപ്പാവാക്കിഎഴുന്നെള്ളിച്ചു൪൦
വൎഷത്തിന്നുള്ളസഭാഛിദ്രംതുടങ്ങുകയുംചെയ്തു–

രൊമാപാപ്പാവെഇതലർദുയിച്ചർഎങ്ക്ലിഷവടക്കരുംഅനുസരി
ച്ചു–ഫ്രാഞ്ചിയുംതെക്കരുംഅവിജ്ഞൊനിലുള്ളവനെആശ്രയി
ച്ചു–രണ്ടുപാപ്പാക്കളുംഅവരവരുടെകൎദ്ദിനാലരുംതമ്മിൽനിത്യം
ചതിച്ചുംശപിച്ചുംആയുധംധരിച്ചുംപൊരുമ്പൊൾഇരുവൎക്കുംവരവു
ചുരുക്കവുംചെലവുഅധികവുംആകയാൽഅട്ടകളെപൊലെസ
ഭകളുടെചൊരകുടിപ്പാൻതക്കംനൊക്കിഎഴയുംകൊഴയുംഅ
ത്യന്തംവൎദ്ധിപ്പിച്ചുപൊരുംകാലം–സഭമുഴുവനുംകെടുപിടിച്ചു
കിടക്കുന്നുവിശ്വാസംഎല്ലാംകളവായിപൊകുമൊഎന്നുലൊകൎക്ക
തൊന്നി–ദ്രവ്യവുംമടിവുംനിറഞ്ഞആണ്മഠങ്ങളിലുംപെണ്മഠങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/349&oldid=188224" എന്ന താളിൽനിന്ന് ശേഖരിച്ചത്