താൾ:CiXIV28.pdf/339

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൫

വവുംവെദാൎത്ഥവുംതെളിയുംഇപ്രകാരമല്ലൊനമ്മുടെഗ്രൊസ്തെസ്ത
വെദജ്ഞാനികളിൽശ്രെഷ്ഠനായ്ഭവിച്ചു–ഇപ്പൊഴൊവിദ്യാലയ
ങ്ങളിൽസൃഷ്ടിക്കുംവെദത്തിന്നുംഅപമാനവുംഗുരുന്യായത്തിന്നും
തൎക്കയുക്തികൾ്ക്കുംഅത്രെമാനവുംഉണ്ടെന്നുഗൎഹിച്ചുബുദ്ധിഉപദെ
ശിച്ചു–അവൻഗണിതംജ്യൊതിഷംരസവാദംമുതലായവിദ്യക
ളിൽഎത്രയുംപരിചയിച്ചുതന്റെകരുന്തലയിൽഅഗ്രെസരനാക
കൊണ്ടുജനങ്ങൾഅവനെക്ഷുദ്രക്കാരൻഎന്നുചൊല്ലിശങ്കിച്ച
തുമല്ലാതെ–അവൻപാപ്പാവൊടുകാലദൊഷങ്ങളെബൊധിപ്പി
ച്ചുഗുണപ്പാട്ടിന്നായിഅപെക്ഷിക്കയാൽഎറിയവൎഷംതടവിൽ
പാൎക്കെണ്ടിവന്നു–

ഇങ്ങിനെഎല്ലാംപറഞ്ഞത്പാപ്പാക്കളുടെഭാഗ്യകാലാവസ്ഥത
ന്നെ

൨.,സഭാഗുണീകരണത്തിന്നുദാഹംവൎദ്ധിച്ചആയുസ്സ(൧൩൦൦.൧൫൧൭)
ക്രൂശപടകളുടെകാലത്തയുരൊപരാജ്യങ്ങൾ്ക്കഎല്ലാംപാപ്പാ
മെല്ക്കൊയ്മനടത്തിഇരുന്നു–സഭാക്ഷയംപ്രസിദ്ധമായനാൾമുതൽആ
ഐക്യംമറഞ്ഞുഅതാത്‌രാജ്യക്കാർവെവ്വെറെനിന്നുതാന്താങ്ങടെ
സൌഖ്യത്തിന്നുനൊക്കുകയുംചെയ്തു–

സഭയുടെക്ഷയംദ്രവ്യസമൃദ്ധിയാലുംഅധികാരാതിക്രമത്താലും
ഉണ്ടായ്‌വന്നത്–ആരണ്ടിനെയുംചെറുഭിക്ഷുക്കളുംരാജാക്കമ്മാരുംവി
രൊധിപ്പാൻതുടങ്ങി–ഫ്രഞ്ചിസ്കാനർ(മത.൧൦,൯.൧൦)വചനങ്ങളെ
പ്രമാണമാക്കിഅശെഷദാരിദ്ര്യത്തെദീക്ഷിച്ചുനടന്നശെഷംചിലർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/339&oldid=188205" എന്ന താളിൽനിന്ന് ശേഖരിച്ചത്