താൾ:CiXIV28.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

പൌൽബദ്ധനായിആസ്യയിൽനിന്നുപിരിഞ്ഞുപൊയശെഷം
കെപഅവിടെഉള്ളസഭകളുടെരക്ഷെക്കായിഅദ്ധ്വാനിച്ചുഭാൎയ്യയൊ
ടുഒരുമിച്ചുപ്രയാണങ്ങളെചെയ്തുപൊന്തഗലാത്യകപ്പദൊക്യബിഥു
ന്യആസ്യഈനാടുകളിൽചിതറിഇരിക്കുന്നദൈവവംശത്തിന്നുഒരു
ലെഖനംഎഴുതിലൌകികന്മാരാൽവരുന്നഉപദ്രവങ്ങൾനിമിത്തം
ആശ്വസിപ്പിച്ചുപൌലിന്റെഉപദെശത്താൽവന്നവിശ്വാസംസത്യ
മുള്ളതുതന്നെഎന്നുറപ്പിച്ചുകാട്ടി(൧.വെ.൫,൧൨)പണ്ടുപരിചയമു
ള്ളസീലാവെഅവരുടെസമീപത്തയച്ചു—ഇതുബാബലിൽനിന്നൊ
അന്നുലൊകനഗരമായരൊമയിൽനിന്നൊഎഴുതിഎന്നുനിശ്ച
യിപ്പാൻപാടില്ല—എങ്ങിനെഎങ്കിലുംഒടുവിൽഅവനുംരൊമെക്കു
പൊയിമാൎക്കൻഅവന്നുസഹായിആയിരുന്നുഒന്നിച്ചുപാൎക്കു
മ്പൊൾതന്റെസുവിശെഷംഎഴുതി—ഇരുവൎക്കുംപണ്ടുതന്നെമമത
ഉണ്ടായിരുന്നു—(അപ.൧൨,൧൨—മാൎക്ക൧൪.൫൧)—രൊമയി
ൽഹിംസകുറയശമിച്ചുഎങ്കിലുംകെഫാവെയുംതടവിലാക്കുവാൻ
സംഗതിവന്നു—

മരണത്തിന്നുസന്നദ്ധനായിഅവൻ.൨.ആംലെഖനംഎഴുതിആ
സ്യയിൽവ്യാപിച്ചനിൎമ്മൎയ്യാദമായഉപദെശങ്ങളെശാസിച്ചുകൎത്താ
വിന്റെവരവുംചരാചരദഹനവുംനൊക്കികൊണ്ടുസുബുദ്ധിപൂ
ണ്ടിരിക്കെണംഎന്നുബൊധിപ്പിച്ചു—പിന്നെഭാൎയ്യയെമരിപ്പാൻ
കൊണ്ടുപൊകുന്നതുകണ്ടാറെഇപ്പൊൾവീട്ടിൽഎത്തുംഎന്നുവെച്ചു
സന്തൊഷിച്ചുഅവളുടെപെരെവിളിച്ചുഹൊകൎത്താവെഒൎത്തുകൊൾ
എന്നുറക്കെപറഞ്ഞുധൈൎയ്യംമുഴുത്തുതാനുംഗുരുവിനൊത്തവണ്ണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/30&oldid=187626" എന്ന താളിൽനിന്ന് ശേഖരിച്ചത്