താൾ:CiXIV28.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

അവിടെവിസ്തരിച്ചപ്പൊൾനാടുവാഴികുറ്റംഒന്നുംകാണാത്തവൻഎ
ങ്കിലുംകൈക്കൂലിലഭിക്കുംഎന്നുനിരൂപിച്ചുകൂടക്കൂടകണ്ടുംകെട്ടും
൫൯.൬൧ ൨.വൎഷംഅവനെതടവിൽപാൎപ്പിച്ചു—അക്കാലംലൂക്ക.കൎത്താവെക
ണ്ടവരൊടുചൊദിച്ചുസുവിശെഷകഥയുംവൎത്തമാനങ്ങളുംഒക്കയുംയ
വനവിശ്വാസികളുടെഉപകാരത്തിന്നായിചെൎപ്പാൻനല്ലസമയമാ
യി—അവൻഎഴുതുന്നതിന്മുമ്പെമത്തായിയഹൂദക്രിസ്ത്യാനൎക്കു
വെണ്ടിതന്റെപ്രബന്ധംചമെച്ചുണ്ടാക്കി—

അനന്തരംയഹൂദർദുഷ്ടനായനാടുവാഴിയുടെമെൽപലഅന്യായ
ങ്ങളെയുംബൊധിപ്പിക്കയാൽകൈസർഅവനെനീക്കി—എന്നാ
റെഅവൻയഹൂദൎക്കുപകാരമായ്തൊന്നുംഎന്നുവെച്ചുപൌലെവി
ട്ടയക്കാതെരൊമെക്കുയാത്രയായി—ഫെസ്തൻഅവന്റെസ്ഥാന
ത്തുവന്നപ്പൊൾപ്രെരിതനെയഹൂദമൂപ്പന്മാരിൽഎല്പിപ്പാൻമന
സ്സുകാട്ടിപൌലൊരൊമയിൽപൊകെണംഎന്നുദൈവഹിതം
അറിഞ്ഞുകൈസരെഅഭയംപറഞ്ഞു—എന്നാറെമൂന്നാംഹെരൊ
ദാവിൻമകനായഅഗ്രിപ്പഇടപ്രഭകൈസരയ്യെക്കുവന്നു—ആരാ
ജാവൊടുഫെസ്തൻതടവുകാരന്റെകാൎയ്യംഅറിയിച്ചാറെപൌ
ൽആമഹത്തുക്കളുടെസന്നിധാനത്തിൽതന്റെവിശ്വാസത്തിന്റെ
ആധാരംഉണൎത്തിച്ചുഇരുവൎക്കുംഹാസംകണ്ടാറെഎന്നെകെൾ്ക്കുന്ന
വർഎല്ലാവരുംഈചങ്ങലകൾഒഴിച്ചുഎന്നെപൊലെആയ്വന്നാൽ
കൊള്ളാംഎന്നുദെവമുഖെനപറഞ്ഞു—

ശെഷംനാടുവാഴിപൌലെയുംമറ്റെതടവുകാരെയുംയൂല്യൻശതാ
ധിപന്റെകൈക്കൽസമൎപ്പിച്ചുലൂക്കാവുംഅരിസ്തൎഹനുംപൌലൊ


3

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/24&oldid=187614" എന്ന താളിൽനിന്ന് ശേഖരിച്ചത്