താൾ:CiXIV28.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ദ്ധ്യക്ഷരായമൂപ്പന്മാരെമിലെത്തിൽവെച്ചുകണ്ടു—വെദസത്യ
ത്തെമറിച്ചുകളയുന്നദുരുപദെഷ്ടാക്കന്മാരുണ്ടായ്വളരുംഅതുകൊ
ണ്ടുശുദ്ധവചനത്തെമുറുകെപ്പിടിക്കെണ്ടുമൂപ്പന്മാർപ്രവൃത്തിചെയ്തു
പജീവനംഉണ്ടാക്കെണംവാങ്ങുന്നതല്ലകൊടുക്കുന്നതുതന്നെഭാഗ്യ
മായിതൊന്നാവു—എന്നിങ്ങിനെഅനന്ത്രപ്പാടുപറഞ്ഞുപ്രാൎത്ഥിച്ച
ശെഷംകണ്ണുനീർഒഴുകുന്നതിമൊത്ഥ്യനെയും(൨തിമ.൧,൪)മറ്റും
ചുംബിച്ചുപൊയികപ്പലൊടിചെന്നുകൈസരയ്യയിൽഇറങ്ങി
സഹൊദരന്മാരുടെഅപെക്ഷയുംകരച്ചലുംഅനുസരിയാതെയ
രുശലെമിൽപൊയിചെരുകയുംചെയ്തു—

യാകൊബമുതലായവർപൌലെയുംകൂടെവന്നവരെയുംകണ്ടുമൂന്നാം
യാത്രയുടെഫലംഎല്ലാംഅറിഞ്ഞപ്പൊൾവളരെസന്തൊഷിച്ചുഎ
ങ്കിലുംയഹൂദക്രിസ്ത്യാനർനീയവനനായ്പൊയപ്രകാരംപലദുഷ്ക
ഥകളെകെട്ടുപ്രമാണിച്ചുശങ്കിക്കുന്നുഎന്നറിയിച്ചുയഹൂദമൎയ്യാദ
പ്രകാരംഒരുനെൎച്ചകഴിക്കെണംഎന്നുമുട്ടിച്ചാറെപൌൽസമ്മതി
ച്ചു—അതിന്നുവെണ്ടിദെവാലയത്തിൽപൊകുമ്പൊൾആസ്യയ
ഹൂദന്മാർഅവനെകണ്ടുപുരുഷാരത്തെഇവൻയവനരെ
ദെവസ്ഥാനത്തിൽപൂകിച്ചുഎന്നുവ്യാജമായിവിളിച്ചുഒക്കത്ത
ക്കകൊല്ലുവാൻഭാവിച്ചാറെ—രൊമപ്പടയാളികൾകൊട്ടയിൽനിന്നു
കലഹംകണ്ടുഅവനെവിടുവിച്ചുപാളയത്തിലാക്കിഅല്പംവിസ്തരി
ച്ചതുംഅല്ലാതെ—മഹാചാൎയ്യനായയഹനന്യമുതലായവർമുമ്പാകെ
ന്യായവിചാരംതുടങ്ങിയതുവ്യൎത്ഥമായപ്പൊൾപടനായകൻഅവ
നെനാടുവാഴിയായഫെലിക്ഷപാൎക്കുന്നകൈസരയ്യെക്കയച്ചു.


3

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/23&oldid=187612" എന്ന താളിൽനിന്ന് ശേഖരിച്ചത്