താൾ:CiXIV28.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൫

വരുടെപട്ടക്കാർനമ്മൊടുഒന്നിച്ചുവെലചെയ്താൽകൊള്ളാംഎന്നു
വിചാരിച്ചുനിങ്ങൾരൊമസഭയുടെ കല്പനഅനുസരിച്ചുഞങ്ങളുടെ
അദ്ധ്വാനത്തിൽചെരെണംഎന്നുപരസ്യമാക്കയും ചെയ്തു-ആയ
തിന്നുബങ്ങൊർമഠപ്രമാണിതുടങ്ങിയുള്ള ബ്രീതർഞങ്ങൾസ്നെഹ
ത്താലെസെവിപ്പാൻതക്കവണ്ണംരൊമയിൽപാപ്പാവെയുംസക
ലക്രീസ്ത്യാനരെയുംഅനുസരിക്കെണ്ടവരാകുന്നു- എങ്കിലുംനിങ്ങൾ
അഛ്ശന്മാരുടെഅഛ്ശൻ എന്നുപറയുനവനെവെറൊരുപ്ര
കാരംഅനുസരിപ്പാൻഞങ്ങൾപണ്ടെപഠിച്ചില്ല-എന്നുപറഞ്ഞ
പ്പൊൾരണ്ടുവകക്കാരുംസംഘംകൂടിവാദിക്കെണംഎന്നുനിശ്ചയി
ച്ചു- പുനരുത്ഥാനനാൾകണക്കുക്ഷൌരം സ്നാനക്രമംമുതലായതി
ൽചിലഭെദങ്ങൾ കണ്ടപ്പൊൾഔഗുസ്തീൻഈ കുരുടന്നുവെണ്ടി പ്രാ
ൎത്ഥിച്ചുകാഴ്ചനല്കുന്നപക്ഷത്തിൽജയംഉണ്ടാകട്ടെഎന്നുപറഞ്ഞു.
ബ്രീതരാൽ കഴിയാത്തതുതന്റെപ്രാൎത്ഥനയാൽസാധിപ്പിച്ചുഎ
ന്നുകെൾ്ക്കുന്നു- എങ്ങിനെഐകമത്യംവരായ്കയാൽരണ്ടാ
മത്‌സംഘത്തിന്നായിഅധികം ആളുകൾ കൂടുമ്പൊൾബ്രീതർഒരു
വൃദ്ധതാപസനൊടുഞങ്ങൾരൊമാചാരത്തിന്നുഅടങ്ങെണമൊ
എന്നുചൊദിച്ചാറെ-ആയവൻ ക്രീസ്ത്യാനരുടെലക്ഷണംതാഴ്മ
തന്നെആകയാൽഅവൻശാന്തതയാൽദെവമനുഷ്യനായിവി
ളങ്ങുകിൽഅനുസരിക്കനല്ലൂഡംഭിആയാൽഅവന്റെവാക്കുവി
ചാരിക്കെണ്ടാഎന്നുപറഞ്ഞു-അവന്റെവിനയംഎങ്ങിനെപരീ
ക്ഷിക്കെണ്ടുഎന്നുചൊദിച്ചതിന്നുനിങ്ങൾകൂടുന്നശാലയിൽഅവ
ൻമുമ്പെപ്രവെശിച്ചിരിക്കട്ടെപിന്നെനിങ്ങൾപൂകുന്നസമയംഅവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/229&oldid=188006" എന്ന താളിൽനിന്ന് ശേഖരിച്ചത്