താൾ:CiXIV28.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൮

ഫ്രങ്കരാജ്യത്തിലുംമറ്റുംഗൎമ്മന്യരാജാക്കന്മാർവിസ്താരമുള്ളദെശ
ങ്ങളെഅദ്ധ്യക്ഷന്മാൎക്കുദാനംചെയ്തുപള്ളിഭൂമികൾനിമിത്തം
വലിയജന്മികളെപൊലെസ്വാധീനത്തിൽആക്കിചിലൎക്കുമന്ത്രീസ്ഥാ
നവും കുടിയാന്മാരിൽനായ്മസ്ഥാനവും കല്പിച്ചുനടത്തി-നിരായുധന്മാ
ൎക്ക ജനരഞ്ജനഇല്ലഎന്നുകണ്ടുഒരൊരൊഅദ്ധ്യക്ഷന്മാർനായാ‍
ട്ടിന്നുംപടെക്കുംപൊവാൻതുടങ്ങി-അദ്ധ്യക്ഷൻമരിച്ചാൽ ഫ്രങ്ക
രാജാവ്പട്ടക്കാരൊടുംജനങ്ങളൊടുംചൊദിക്കാതെപുതിയവ
നെആക്കുംചിലപ്പൊൾഅധികം കാഴ്ചവെച്ചവനെസ്ഥാനത്തി
ൽആക്കും-ജന്മംഇല്ലാത്തപട്ടക്കാൎക്കുമാനം കുറഞ്ഞുപൊകുന്തൊറും
അദ്ധ്യക്ഷർരാജപ്രസാദത്താൽഉയൎന്നുമാതൃകാസ്ഥാനങ്ങളെ
അനുസരിയാതെരാജാവിന്നുമാത്രംവിധിപ്പാൻന്യായംഎന്നു െ
ചാല്ലിലൌകികംആശ്രയിച്ചുനടന്നുഅതുകൊണ്ടുഅവൎക്കുന്യാ
യകാൎത്തൃത്വം ഉണ്ടായിവല്ലവനുംസഭാഭ്രഷ്ടനായാൽ ജാതിഭ്രഷ്ടും
ദ്രവ്യനാശവും കൂട ഉണ്ടു- അങ്ങിനെഇരിക്കുമ്പൊൾഅദ്ധ്യക്ഷന്മാ
രുടെ ഇടയിൽമുഖസ്തുതിയുംലൊകസെവയുംനല്ലവണ്ണംവൎദ്ധിച്ചു-
ഈമങ്ങിതകാലത്തുരൊമസഭയിൽ മഹാഗ്രെഗൊർ പാപ്പാശെ
൫൯൦-൬൦൪ ഷംസജ്ജനങ്ങളിൽവിശിഷ്ടൻഎന്നുംപുരാണസഭാപിതാക്ക
ന്മാരിൽഒടുക്കത്തവൻഎന്നുംലൊകസമ്മതം-അവൻ ന്യായാധിപ
തിയായുൎന്നുംപിന്നെസന്യാസം ആചരിച്ചും മഠത്തിന്നുഅപ്പനാ
യശെഷംഒരുപാപ്പാഅവനെശുശ്രൂഷക്കാരനാക്കികൊംസ്തന്തീ
നപുരിയിൽഒരൊകാൎയ്യസിദ്ധിക്കായിഅയച്ചു-മടങ്ങിവന്നാറെ
തിബർനദിമീട്ടാൽ പ്രദെശംകവിഞ്ഞുപലനാശങ്ങളുംനടപ്പുദീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/218&oldid=187985" എന്ന താളിൽനിന്ന് ശേഖരിച്ചത്