താൾ:CiXIV28.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൦

സിബിയിൽവെദശാാസ്ത്രങ്ങളെപഠിപ്പിക്കുന്ന വിദ്യാലയത്തിൽ ഇ
ടയന്മാരെവളൎത്തിപൊന്നു- അക്കാലംമറ്റൊരുദിക്കിലുംഅപ്രകാ
രമുള്ളവെദപ്പള്ളി ഇല്ല-അവരുടെഅദ്ധ്യക്ഷന്മാൎക്കുംവിവാഹവും
കച്ചവടവും നിഷിദ്ധമല്ല-ആവകക്കാർഅറവിലുംബാഫ്ലികത്തി
ലുംപരന്നുചിലസന്യാസികൾ ചീനത്തൊളംചെന്നുപട്ടുപുഴുക്കളെ
യുംഅമാർതൈയുംയുരൊപയിൽകൊണ്ടുപൊയിവൎദ്ധിപ്പിച്ചു-
൬൩൬ മറ്റുള്ളപട്ടക്കാർ ചീനത്തിൽ കുടിയെറിപലജാതികളിലുംസുറി
യഅക്ഷരങ്ങളെയും ക്രീസ്തസത്യത്തിന്റെഒരുഛായയെയുംപ
൫൦൦ രത്തിഇരിക്കുന്നു- പാൎസിയിൽനിന്നുഅവർ കല്യാണപുരിമലയാളം
സിംഹളംസൊക്കൊത്രൟരാജ്യങ്ങളിൽ കച്ചവടത്തിന്നായിവന്നു
കുടിയെറിസഭകളെസ്ഥാപിച്ചുകപ്പൽവഴിയായുംചീനത്തൊളം
പൊയി- അവരുടെവിശ്വാസസ്നെഹങ്ങളെകുറിച്ചുഒന്നുംകെൾ്ക്കുന്നി
ല്ല- അവർപലവംശങ്ങളുടെഅജ്ഞാനമൎയ്യാദകളെക്രമത്താലെ
അവലംബിച്ചുപൊയി-

എകസ്വഭാവക്കാർആദിമുതൽ മിസ്രയിൽമികെച്ചപക്ഷം- അ
വിടെഅവൎക്കു കൊപ്തർഎന്നപെർ ലഭിച്ചു- അവരുടെപത്രീയൎക്കാ
നുബ്യയിലുംഹബെശിലുംഉള്ളസഭകളെവിചാരിച്ചുപൊന്നു-ഈ
മതഭെദംവ്യാപിച്ചിട്ടുഹമ്യാരിലെകച്ചവടംനിമിത്തംപലക്രീസ്ത്യാ
നർതെക്കെഅറവിൽചെന്നപ്പൊൾഅവിടെവാഴുന്നയഹൂദരാ
൫൨൪ ജാവായഝൂനവസ്സമതഭ്രാന്തിനാൽചിലരെകൊല്ലിച്ചു- അപ്പൊ
ൾഹബെശിലെരാജാവായഎലസ്ബാൻചെങ്കടൽകടന്നുയഹൂദ
നായകനെനീക്കിഒരുക്രീസ്ത്യാനനെരാജാവാക്കി- ഝൂനവസ്സപി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/214&oldid=187977" എന്ന താളിൽനിന്ന് ശേഖരിച്ചത്