താൾ:CiXIV28.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൦

ൎയ്യംവിസ്തരിക്കട്ടെഎന്നുചൊദിച്ചതിന്നുധിയദ്രീക്അങ്ങിനെഅ
ല്ലനിങ്ങൾക്കനഗരത്തിലെസമാധാനത്തിന്നുകുറവുവരാതെകണ്ടു
എന്തെങ്കിലുംചെയ്യാംദൈവത്തിന്നത്രെകരുണബൊധിപ്പി െ
ക്കആവുഎന്നരുളിചെയ്തു- അന്നുചിലർരൊമാദ്ധ്യക്ഷൻശെ
ഷംമനുഷ്യരെപൊലെഅല്ലദൈവത്തിന്നുമാത്രമെഅവനൊടു
വിസ്തരിച്ചുവിധിപ്പാൻന്യായമുള്ളുഎന്നുപ്രശംസിപ്പാൻതുടങ്ങി- െ
രാമാദ്ധ്യക്ഷന്മാൎക്കപിതാഎന്നൎത്ഥമുള്ളപാപ്പാഎന്നപെർനടപ്പാ
യ‌്വന്നു- പിന്നെവല്ലഅദ്ധ്യക്ഷമ്മാരിൽപ്രസാദംതൊന്നുമ്പൊ
ൾപാപ്പാഅവൎക്കുക്രൂശിന്റെസാദൃശ്യത്തിൽതീൎത്തഒരുസ്കന്ധവ
സ്ത്രംഅയച്ചുഇതുതന്നെരൊമാസനത്തൊടുള്ളനിത്യസംബന്ധത്തി
ന്നടയാളംഎന്നുഎഴുതിവശീകരിക്കയുംചെയ്യും-

അന്നുപഠിപ്പിന്നുത്സാഹംഎവിടെയുംചുരുങ്ങിപൊയാറെഗൊ
ഥമന്ത്രിയായകസ്യദൊർൟരൊമയിൽശാസ്ത്രപുരാണങ്ങളെ
പഠിക്കുന്നപള്ളികൾഉണ്ടെല്ലൊഇനിസുറിയാണികൾ്ക്കനിസിബി
യിൽഉള്ളപ്രകാരംവെദത്തെഗ്രഹിപ്പിക്കുന്നഎഴുത്തുപള്ളിയും
വെണംഎന്നുമുട്ടിച്ചപ്പൊൾഇത്ആവശ്യമല്ലഎന്നുതൊന്നിഒരൊ
രൊപട്ടക്കാർബാല്യക്കാരെഭവനത്തിൽചെൎത്തുവളൎത്തിസഭൊ
പദെശത്തെയുംപള്ളിആചാരത്തെയുംകുറയഗ്രഹിപ്പിച്ചുപൊന്നു.
പലരുംമഠംപുക്കുതപസ്സുചെയ്തുകൊണ്ടുഭക്തിമതിഎന്നുവെച്ചു
പട്ടക്കാരാവാൻശ്രമിച്ചു- ബെനദിക്തഎന്നബാല്യക്കാരൻശാ
സ്ത്രാഭ്യാസത്തിന്നായിരൊമയിൽയാത്രയായാറെഅവിടെനട
ക്കുന്നലൌകികധൎമ്മംനിമിത്തംശങ്കിച്ചുകാട്ടിൽപൊയിതപസ്സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/204&oldid=187959" എന്ന താളിൽനിന്ന് ശേഖരിച്ചത്