താൾ:CiXIV28.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൫

ഞ്ഞുസെവിച്ചുംഭൊജനമുറിയിൽഒരുപലകമേൽ-

ദൂരസ്ഥരുടെദൊഷങ്ങൾപറയുന്നഎല്ലാവനും
ഒരിക്കലുംഇപ്പീഠത്തിൽഇരിക്കരുത് എന്നറിക.

എന്നൊരുശ്ലൊകംഎഴുതിതൂക്കിച്ചുനിഷ്കൎഷയൊടുംപ്രമാണിപ്പിച്ചു
നടത്തിസഭക്കാൎക്കുസകലനടപ്പിലുംദൃഷ്ടാന്തമായിവിളങ്ങുകയും
ചെയ്തു—

ഒരുദിവസംപ്രസംഗിക്കുമ്പൊൾനിശ്ചയിച്ചവെദവചനത്തെതാൻ
വിചാരിയാതെവിട്ടുമണിക്കാരുടെവാദങ്ങളെഎടുത്തുകൎത്താവ
നാവിൽആവസിച്ചപ്രകാരംസംസാരിച്ചുപിന്നെഊണിന്നുഇരു
ന്നപ്പൊൾസ്നെഹിതന്മാരൊടുഅറിയിച്ചുകൎത്താവ് വല്ലരൊഗി
യെയുംസ്വസ്ഥമാക്കെണ്ടതിന്നുഎന്റെവാക്കുകളെമാറ്റിഇരിക്കു
ന്നുഎന്നൂഹിച്ചുപറഞ്ഞു-പിറ്റേദിവസംഒരുകച്ചവടക്കാരൻ
വന്നുഔഗുസ്തീന്റെകാലക്കൽവീണുഞാൻപണ്ടുമണിക്കാരനായി
ആവകക്കാൎക്കായിവളരെചെലവിട്ടുംഇരിക്കുന്നു-ഇന്നലെകെട്ട
തിനാൽമനസ്സുതിരിഞ്ഞു-എനിക്കായിപ്രാർത്ഥിച്ചുസഭയിൽഎ
ന്നെചെൎത്തുകൊള്ളെണമെഎന്നുഅപെക്ഷിച്ചുക്രമത്താലെദെ
വദാസന്മാരിൽസമർത്ഥനായ്ചമയുകയുംചെയ്തു—

അഫ്രിക്കയിൽഅന്നുദൊനാത്യരുടെമതഭെദംകൊണ്ടുഅനെ
കതർക്കങ്ങളുംകലശലുംഉണ്ടായി-അവർനാട്ടിലെസഭക്കാരൊ
ളംവൎദ്ധിച്ചുഇവരൊടുകൊള്ളക്കൊടുക്കമുറ്റുംമുറിച്ചുഞങ്ങൾമാ
ത്രംക്രിസ്തുസഭഎന്നുള്ളഅഹംഭാവത്താലെവളരെസാഹസങ്ങ
ളെയുംചെയ്തുചിലർകൂട്ടംകൂടിദെവായനമഃഎന്നപൊർവിളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/169&oldid=187895" എന്ന താളിൽനിന്ന് ശേഖരിച്ചത്