താൾ:CiXIV28.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൫

ഇല്ല-ഇനിപാപത്തൊടുപാപംചെൎക്കരുതെരാഭൊജനത്തിന്നുഅപാ
ത്രമായികൂടിയാൽപലൎക്കുംനാശംവരുന്നതാകകൊണ്ടുനിങ്ങൾവരികി
ൽഞാൻഅതുതരികഇല്ല-എന്നുംമറ്റുംവായിച്ചാറെകൈസർകര
ഞ്ഞുരാജ ചിഹ്നംഎല്ലാംവെച്ചുപള്ളിവാതുക്കൽനിന്നുഎല്ലാവരും
കാൺ‌്കെ കണ്ണീരൊടുംകൂടെക്ഷമചൊദിച്ചു-പിന്നെഅദ്ധ്യക്ഷൻബു
ദ്ധിപറകയാൽകൈസർമരണവിധികൾഎല്ലാം ൩൦.ദിവസംപാൎത്തെ
നടത്താവുഎന്നവ്യവസ്ഥവരുത്തിദിവസെനപാപങ്ങളെഒൎത്തുദുഃഖി
ച്ചുസഭയൊടുചെരുകയുംചെയ്തു-ഇപ്പൊഴത്തെസഭയിൽഅമ്പ്രൊ
സ്യന്നുഒത്തവർഉണ്ടായാൽതെയൊദൊസ്യന്നുസമന്മാരകിട്ടുവാറാ
കും-അതിന്റെശെഷംതെയൊദൊസ്യൻക്ഷെത്രങ്ങളെഇടിപ്പാ
നുംബലികൎമ്മങ്ങളെമുടക്കുവാനുംകല്പിച്ചുക്രിസ്തീയസന്യാസികളുംആ
യുധംഎടുത്തുഭ്രാന്തരായിഅതിക്രമിക്കയാൽമിസ്രമുതലായചിലനാ
ടുകളിലുംമുമ്പെത്തആരാധനമുറ്റുംഒടുങ്ങുകയുംചെയ്തു-

അക്കാലത്തിൽസഭയുടെശുദ്ധിനന്നതാണുപൊയതല്ലാതെകണ്ടു
രൊമാദ്ധ്യക്ഷനായസിരിക്യൻപട്ടക്കാൎക്കുവിവാഹംഒട്ടുംഅരുത്- ൩൮൫
എന്നകല്പനഉണ്ടാക്കി,ചിലസഭകളിൽനടത്തുകയുംചെയ്തു.അപ്പൊ
ൾയൊവിന്യാൻഎന്നസന്യാസിവിവാഹംബ്രഹ്മചൎയ്യവുംനൊമ്പുഭക്ഷ
ണവുംധനത്യാഗംധനാനുഭവംഇത്യാദിഭെദങ്ങളിൽപരിശുദ്ധി
തിരിച്ചറിവാൻപാടില്ലദൈവത്തിൽനിന്നുജനിച്ചവരെല്ലാവ
രുംപരിശുദ്ധന്മാരത്രെഉപവാസംതപസ്സുമുതലായത്ബ്രാഹ്മണ
രിലുംകാണുന്നുവല്ലൊഅതുകൊണ്ടുഇതുക്രിസ്തീയത്വത്തിന്നുവി
ശെഷലക്ഷണംഅല്ലവിശ്വാസംസ്നെഹംപ്രത്യാശഈമൂന്നത്രെ

20

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/159&oldid=187876" എന്ന താളിൽനിന്ന് ശേഖരിച്ചത്