താൾ:CiXIV28.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൫

ഇപ്രകാരംത്രിത്വത്തെകുറിച്ചുള്ളമഹാതൎക്കംകിഴക്കെസഭയിൽ
തീരുമ്മുമ്പെപടിഞ്ഞാറിൽസത്യമതംഎങ്ങുംജയംകൊണ്ടിരുന്നു-
മിലാനിൽസദൃശതത്വക്കാരനായഅദ്ധ്യക്ഷൻ(൩൭൪)മരിച്ച െ
പ്പാൾവലന്തിന്യാൻകൈസർചുറ്റുമുള്ളഅദ്ധ്യക്ഷന്മാരൊടുനിങ്ങൾ
ഉപദെശശുദ്ധിയുംനടപ്പിലെസ്വഛ്ശതയുംതികഞ്ഞആളെതെരി െ
ഞ്ഞടുക്കെണംഅങ്ങിനെഉള്ളവൻഎന്നൊടുപത്ഥ്യംപറവാൻമതി
യാകുംഎന്നുപറഞ്ഞുവിട്ടാറെഎല്ലാവരുംപള്ളിയിൽകൂടിവിചാരി
ക്കുമ്പൊൾഐകമത്യംഉണ്ടായില്ലകലക്കംവൎദ്ധിച്ചപ്പൊൾഗുണംനിറ
ഞ്ഞനാടുവാഴിയായഅമ്പ്രൊസ്യൻതാൻപള്ളിയിൽചെന്നുപ
ള്ളിത്തിണമെൽനിന്നുനിങ്ങൾഎല്ലാവരുംകാൎയ്യഗൌരവംവിചാരി
ച്ചുസാവധാനമായിരിക്കെണംഎന്നുബുദ്ധിചൊന്നാറെപെട്ടന്നുഒ
രുകുട്ടി-അമ്പ്രൊസ്യൻതന്നെഅദ്ധ്യക്ഷനല്ലൊഎന്നുവിളിച്ചുഅ
തുസൎവ്വന്മാൎക്കുംപക്കച്ചൊൽഎന്നുതൊന്നിഅമ്പ്രൊസ്യൻതന്നെ
അദ്ധ്യക്ഷനാകഎന്നുനിലവിളിച്ചുസന്തൊഷിക്കയുംചെയ്തു-ആ
യവൻഞാൻക്രിസ്തുവെവിശ്വസിച്ചുഎങ്കിലുംസ്നാനംലഭിച്ചില്ലല്ലൊഇ
ടയനാവാൻഞാൻഒട്ടുംയൊഗ്യനല്ലഎന്നുംമറ്റുംവിരൊധംപറ
ഞ്ഞിട്ടുംജനങ്ങൾഅവനെവിട്ടില്ല-അതുകൊണ്ടുപട്ടണത്തിൽനിന്നു
ഒടിഒളിച്ചുപാൎത്തു-എന്നാറെകൈസർനീഅനുസരിക്കെണംഎന്നു
ഉപദെശിച്ചതിനാൽഅവൻസ്നാനംഎറ്റുഅദ്ധ്യക്ഷനായിഭവിച്ചു
ഭക്തിബുദ്ധിപ്രാപ്തിപൂൎണ്ണനായിസഭയെനടത്തുകയുംചെയ്തു-പൊന്നും
വെള്ളിയുംഎല്ലാംസാധുക്കൾ്ക്കകൊടുത്തുശെഷംധനംസഹൊദരന്മാ
രിൽഎല്പിച്ചുതാൻനിത്യംവെദംവായിച്ചുഞായറാഴ്ചതൊറുംപ്രസംഗി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/149&oldid=187856" എന്ന താളിൽനിന്ന് ശേഖരിച്ചത്