താൾ:CiXIV28.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൨

ത്യെകംതെളിയിച്ചുകൊടുത്തു-

വലന്തകൈസരുടെകാലത്തുരൊമസംസ്ഥാനത്തെഒടുക്കെണ്ടി
൩൭൦ ഇരിക്കുന്നജാതിഭ്രമണംതുടങ്ങി-മുമ്പെഅവന്നുഅറവികളൊ
ടുപടഉണ്ടു-അവരുടെരാജ്ഞിജയിച്ചുഎങ്കിലുംസന്ധിക്കുന്നെരം
മൊസെസന്യാസിയെഅദ്ധ്യക്ഷനാക്കികൂട്ടികൊണ്ടുപൊയിപാ
ൎപ്പിച്ചുസ്വജാതിയെപഠിപ്പിച്ചുരൊമരാജ്യത്തിന്നുനല്ലഅയല്ക്കാ
രത്തിയായ്തീരുകയുംചെയ്തു-പാൎസികളുംസ്വസ്ഥരായ്പാൎത്തു-എ
ങ്കിലുംമഹാചീനത്തിന്റെഅതിരിൽനിന്നുഎണ്ണമില്ലാത്തഹൂ
ണർകുതിരവണ്ടിമുതലായത്കൂട്ടിക്കൊണ്ടുപുറപ്പെട്ടുആസ്യയെ
കടന്നുകരിങ്കടല്ക്കവടക്കുഭാഗത്ത്എത്തിഎങ്ങുംനിറഞ്ഞുഗൊഥ
രെജയിച്ചുദനുവനദിയൊളംനീക്കുകയുംചെയ്തു-ഗൊഥരിൽ
പലരുംക്രിസ്ത്യാനരായ്തിരിഞ്ഞുസ്വരാജാക്കന്മാരാൽവളരെകഷ്ട
തഅനുഭവിച്ചതുംഅല്ലാതെഅന്നുഅവരെഉപദെശിച്ചുവെദ
ത്തെഗൊഥഭാഷയിൽആക്കിയവുല്ഫിലാഅദ്ധ്യക്ഷൻഅവ െ
രരൊമസംസ്ഥാനത്തിൽകുടിയെറ്റിചെൎക്കെണംഎന്നുവള
രെഅപെക്ഷിക്കയാൽകൈസർആവലിയജാതിയെമുഴുവനും
അരീയക്കാരാകുവാൻഉത്സാഹിച്ചതുമല്ലാതെഅതിർരക്ഷിക്കെ
ണ്ടതിന്നുപുഴകടന്നുപാൎപ്പാൻസമ്മതിച്ചുപിന്നെഅവരുടെഗണം
വിചാരിച്ചുഭ്രമിച്ചുചതിപ്രയൊഗത്താൽഭെദിപ്പിപ്പാൻനൊക്കി
യപ്പൊൾ‌‌-അവർവളരെക്ഷമിച്ചുപാൎത്തശെഷംവിശപ്പുനിമിത്തം
രാജ്യംപാഴാക്കിതുടങ്ങിഒടുക്കംദുഷ്ടകൈസരെപട്ടാളത്തൊടുംകൂട
൩൭൮ നിഗ്രഹിക്കയുംചെയ്തു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/146&oldid=187850" എന്ന താളിൽനിന്ന് ശേഖരിച്ചത്