താൾ:CiXIV28.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦

റക്കുന്നവനിടത്തിൽ പ്രവെശിക്കുന്നുതടുക്കുന്നവനിൽനിന്നുമാറി
വാങ്ങുന്നു-അവൻശിഷ്യന്മാരൊടുനിങ്ങൾക്കുംപൊയ്ക്കളവാൻ മനസ്സു
ണ്ടൊഎന്നുചൊദിച്ചുവല്ലൊകൈസരൊഅനുസരിപ്പാൻമനസ്സി
ല്ലാത്തവൎക്കുശിക്ഷകളെകല്പിച്ചുഭയത്താൽക്രിസ്ത്യാനരാക്കുവാൻ
നൊക്കുന്നുകഷ്ടം-

എന്നിങ്ങിനെപത്ഥ്യവാക്കുഎല്ലാംകൈസർവിചാരിയാതെതാ
ൻസകലവുംനടത്തുവാൻയൊഗ്യൻഎന്നുവിചാരിച്ചുപള്ളിയറക്കാ
ർമന്ത്രിച്ചത്എല്ലാംചെവികൊണ്ടുപക്ഷക്കാരുടെകൈയിൽമര
പ്പാവയായ്തീൎന്നു- ക്രമത്താലെകൊംസ്തന്തീനപുരിയിൽ കൊയിലകം
മുതൽഅങ്ങാടിവരെയുംവിശ്വാസചൊദ്യങ്ങൾഅളവില്ലാതെവ
ൎദ്ധിച്ചു- അപ്പക്കാരുംശരാഫമാരുംമറ്റുംസമതത്വംസദൃശതത്വം
നിത്യജനനംതുടങ്ങിയുള്ളമൎമ്മങ്ങളെകൊണ്ടുതൎക്കിച്ചുകലഹിക്കും
ഒരുഅരീയക്കാരൻപ്രസംഗിച്ചത: ദൈവത്തിന്റെപുത്രൻഎന്നു
പറയുന്നത്ഉപമയത്രെ- സമതത്വമുള്ളപുത്രൻഉണ്ടാകെണ്ടതിന്നു
അവന്നുഭാൎയ്യതന്നെവെണമല്ലൊഎന്നിങ്ങിനെപലദുൎയ്യുക്തിക
ൾപള്ളികളിലുംകെൾ‌്പാറായി-

മഹാകൈസരുടെമരണപത്രികയിൽകല്പിച്ചപ്രകാരംഅധനാ
സ്യൻഅലക്ഷന്ത്ര്യയിലെക്കുമടങ്ങിവന്നശെഷംശത്രുക്കൾസഹിയാ
ഞ്ഞുപിന്നെയുംകലഹംഉണ്ടാക്കിസങ്കടങ്ങളെബൊധിപ്പിച്ചുകൈ
സർഅവനെനീക്കെണ്ടതിന്നുചെകവരെഅയക്കുകയുംചെയ്തു-ആ
യവർദുഷ്ടനായഒരുപുതിയഅദ്ധ്യക്ഷനെകൊണ്ടുവന്നുപള്ളിയി
൩൪൧ ൽപ്രവെശിച്ചുചിലരെകൊത്തിമുറിച്ചുകൊല്ലുമ്പൊൾഅധനാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/134&oldid=187828" എന്ന താളിൽനിന്ന് ശേഖരിച്ചത്