താൾ:CiXIV28.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬

യജമാനനെകൊന്നുഎന്നെയുംമറ്റൊരുബാല്യക്കാരനെയുംപിടി
ച്ചുഅടിമകളായിവിറ്റശെഷംഹബെശിൽവന്നുരാജാവിന്റെ
പണിക്കാരനുംമെനൊനുംആയിവളരെകാലംപാൎത്തശെഷംരാ
ജമരണത്താൽസൎവ്വാധികാരനായിവൎദ്ധിച്ചുഎനിക്കുംചിലമിസ്രക
ച്ചവടക്കാൎക്കുംവെണ്ടിഒരുപള്ളിഎടുപ്പിച്ചുംഇരിക്കുന്നു-ഇപ്പൊൾ
ആഅവിശ്വാസികൾ്ക്കസുവിശെഷംഅറിയിച്ചുകൊടുപ്പാൻഎന്തെ
ങ്കിലും ചെയ്വാൻഒരുമ്പെട്ടിരിക്കുന്നു-എന്നുകെട്ടാറെഅധനാസ്യ
ൻഅവനെഅക്ഷുമപട്ടണത്തിന്നുഅദ്ധ്യക്ഷനാക്കിഅവനെകൊ
ണ്ടുഹബെശരാജ്യത്തിൽസുവിശെഷസത്യം പരത്തിക്കയുംചെയ്തു-
അനന്തരംഅധനാസ്യൻഅലക്ഷന്ത്ര്യയിൽഭിന്നതകളെശമിപ്പി
ച്ചടക്കി അരീയക്കാരെആക്ഷെപിച്ചു-നിങ്ങൾസൃഷ്ടിആകുന്നവ െ
നദൈവംഎന്നുവെച്ചുവന്ദിച്ചാൽവിഗ്രഹാരാധനയെചെയ്യുന്നു-
ദെവപുത്രന്റെസ്വഭാവംപിതാവിനുള്ളതിനൊടുഅന്യമായാൽഅവ
ൻഎങ്ങിനെമദ്ധ്യസ്ഥനായ്വരും-ദെവത്വമുള്ളവനത്രെനമുക്കു
ദൈവത്തൊടുപൂൎണ്ണസംസൎഗ്ഗംഉണ്ടാക്കുവാൻമതിയാകുന്നുവല്ലൊപു
ത്രൻദെവപ്രകൃതിയുള്ളനായാൽഅല്ലാതെനമ്മെമുറ്റുംദെവപു
ത്രരുംദെവപ്രകൃതിക്കഅംശക്കാരുംആക്കുവാൻകഴികയില്ല-എന്നിങ്ങി
നെഎല്ലാംതൎക്കിക്കുമ്പൊൾ

കൈസർസഹൊദരിയുടെചൊൽകെട്ടുമനസ്സുമാറിഅരീയൻതെ
റ്റായുപദെശിച്ചവനല്ലഎന്നുനിരൂപിച്ചുപൊയിഅവനെവിളിച്ചു
കരുണകാണിച്ചു-നിങ്ങൾഎല്ലാവരുംഇണങ്ങിവാദംകൂടാതെഎ
കശാസനയുടെനിഴലിങ്കീഴിൽസുഖിച്ചുപാൎക്കെണംഎന്നുകല്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/130&oldid=187820" എന്ന താളിൽനിന്ന് ശേഖരിച്ചത്