താൾ:CiXIV28.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦

നസ്ത്രീയെകവൎന്നുകൊണ്ടുപൊയതിനാൽആജാതിക്ക്സുവിശെഷ
വെളിച്ചംഉദിപ്പാൻസംഗതിവന്നു-നാട്ടുകാർമൎയ്യാദപ്രകാരംദീനമുള്ളൊ
രുകുട്ടിയെവീടുതൊറുംഅയച്ചുചികിത്സഅറിയുന്നവർപറയട്ടെഎ
ന്നുചൊദിച്ചപ്പൊൾ.ആരുംമരുന്നഅറിയാത്തസമയത്ത്ആദാസിപറ
ഞ്ഞു-മനുഷ്യസഹായംഇല്ലാത്തദിക്കിൽക്രിസ്തുതന്നെചികിത്സഎന്നു
ചൊല്ലിപ്രാൎത്ഥിച്ചപ്പൊൾകുട്ടിക്കുസൌഖ്യംവന്നു.ആയ്തുരാജ്ഞിയുംകെട്ടു
വ്യാധിപിടിച്ചപ്പൊൾദാസിയെവിളിപ്പിച്ചു.അവൾഞാൻഅതിശയക്കാ
രത്തിഅല്ലഎന്നുവിരൊധിച്ചാറെരാജ്ഞിതാൻഅവളുടെവീട്ടിൽവന്നു.
അവളുടെപ്രാൎത്ഥനയാൽരൊഗശാന്തിവരികയുംചെയ്തു-എന്നാറെരാജാ
വ് വളരെധനംകൊടുപ്പാൻഭാവിച്ചനെരംഭാൎയ്യപറഞ്ഞു.ആഉത്തമെക്കു
പൊന്നല്ലവെണ്ടുന്നത്അവളുടെദൈവത്തെവിശ്വസിച്ചാലെസന്തൊഷംവ
രുംഎന്നുകെട്ടതുരാജാവ്കൂട്ടാക്കാതെപൊയി.അനന്തരംനായാട്ടിന്നു
പൊയാറെഘൊരമായമഞ്ഞുവീഴുകയാൽരാജാവ്ദിഗ്ഭ്രമംപുണ്ടുതനിയെ
ഉഴഞ്ഞുനടക്കുമ്പൊൾഓൎമ്മഉണ്ടായിക്രിസ്തുദൈവത്തിന്നുതന്നെതാൻനെൎന്നു
പ്രാൎത്ഥിച്ചുമഞ്ഞുതെളിഞ്ഞുപൊകയുംചെയ്തു-ഉടനെരാജാവ്അവളെവ
രുത്തിസുവിശെഷംകെട്ടുവിശ്വസിച്ചുതാൻപുരുഷന്മാരെയുംരാജ്ഞിസ്ത്രീ
കളെയുംപഠിപ്പിച്ചുരൊമസംസ്ഥാനത്തിൽനിന്നുപട്ടക്കാരെവരുത്തിവെ
ദംനടത്തിക്കയുംചെയ്തു-ഇപ്രകാരംരാജാക്കന്മാരുംവലിയവരുംമുന്നിട്ടുക്രി
സ്തുവിൽവിശ്വസിക്കുന്നത്ഏകദെശംമൎയ്യാദയായ്വന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/124&oldid=187809" എന്ന താളിൽനിന്ന് ശേഖരിച്ചത്