താൾ:CiXIV28.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨

അയക്കെണമെഎന്നുചൊന്നാറെ—കരഞ്ഞുനില്ക്കുന്നവരെകണ്ടു
നിങ്ങൾസന്തൊഷിക്കെണ്ടതാകുന്നുഎങ്കിലുംഞാൻപൊകുന്ന
പട്ടണത്തെനിങ്ങൾഅറിയുന്നില്ലഎന്നുരെച്ചുകൈസരയ്യപട്ട
ണക്കാൎക്കുവിസ്മയംവരുമാറുമരിക്കയുംചെയ്തു—

അന്ത്യൊക്യയിൽഒരുമൂപ്പനുംനിക്കെഭരൻഎന്നവനുംവളരെ
കാലംചങ്ങാതികളായിസുഖിച്ചിരുന്നശെഷംതമ്മിൽഇടഞ്ഞു
വഴിയിൽഎതിരിട്ടാൽസല്ക്കാരംപറയാതെപൊകും—വലൎയ്യാൻ
കൈസർഹിംസകല്പിച്ചഉടനെനിക്കെഭരൻആളുകളെഅയച്ചു
നിരപ്പിന്നുചൊദിച്ചുആയത്‌വ്യൎത്ഥമായാറെതാൻമൂപ്പന്റെ
കാൽപിടിച്ചുക്ഷമയാചിച്ചാറെയുംമൂപ്പൻകെളാതെപൊയി—
പിന്നെഅധികാരികൾമൂപ്പനെതടവിലാക്കിവിസ്തരിച്ചാറെ
യെശുവിന്നുനല്ലസാക്ഷിപറഞ്ഞുഭെദ്യങ്ങളെസഹിച്ചുധൈൎയ്യ
ത്തൊടെമരണത്തിന്നുപുറപ്പെട്ടു—ചെല്ലുമ്പൊൾനിക്കെഭരൻപട
യാളികളുടെപരിഹാസംകൂട്ടാക്കാതെപിഞ്ചെന്നുക്ഷമഅപെക്ഷി
ച്ചുപൊന്നു—മൂപ്പൻമിണ്ടാതെനടന്നുവധസ്ഥാനത്തഎത്തിയ
പ്പൊൾനിക്കെഭരൻദീൎഘശ്വാസംഇട്ടുചൊദിപ്പിൻഎന്നാൽതര
പ്പെടുംഎന്നുഎഴുതിഇരിക്കുന്നദൈവവചനംപറഞ്ഞുഅതുവും
ആകഠിനഹൃദയത്തെഇളക്കിഇല്ല—പടയാളികൾമുട്ടുകുത്തുവാ
ൻകല്പിച്ചാറെമൂപ്പൻ‌പെട്ടന്നുദെവത്യക്തൻഎന്നുഗ്രഹിച്ചുഞാ
ൻബിംബത്തിന്നുബലികഴിക്കാംഎന്നുപറഞ്ഞു—നിക്കെഭരൻ
അതുകെട്ടഉടനെഅഴിനിലയായിവീണുസഹൊദരദൊഷം
ചെയ്യല്ലെകൎത്താവെനിഷെധിക്കല്ലെസമീപമായകിരീടത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/106&oldid=187769" എന്ന താളിൽനിന്ന് ശേഖരിച്ചത്