താൾ:CiXIV279.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദകാണ്ഡം ൩൯

തടശബ്ദത്തിന്നമൂന്നലിംഗവുംവിധിയുണ്ട അ
തശബ്ദത്തെക്കുറിച്ചു വ്യവസ്ഥയാകുന്നു ഭാഷ
യിൽ അൎത്ഥത്തെക്കുറിച്ചു തന്നെ വ്യവസ്ഥയാ
കുന്നു ഇവിടെ മൃഗാദികൾക്കും വസ്തുക്കൾക്കും
സ്ത്രീപുരുഷവിവക്ഷ യില്ലാഴികകൊണ്ടും ആ
വക സംസ്കൃതശബ്ദ സംബന്ധികളായുള്ള പു
ല്ലിംഗങ്ങളെയും നവുംസക ലിംഗങ്ങളെയും
പുന്നപുംസകമെന്നും ശബ്ദസംബന്ധികളായു
ള്ള സ്ത്രീലിംഗങ്ങളെസ്ത്രീന പുംസകമെന്നും
നിയമിക്കുന്നു അതിനാൽ സിംഹം— ഗജം—
ആന— അശ്വം— കുതിര— വൃക്ഷം— മരം— സമു
ദ്രം— കടൽ— ജലം— വെള്ളം— ഇത്യാദി അകാ
രാന്തങ്ങളും— കപി— പട്ടി— അബ്ധി— ആധി—
ഇത്യാദി ഇകാരാന്തങ്ങളും ഹസ്തി— ശാഖി— ഇ
ത്യാദി— നകാരാന്തങ്ങളും— വായു— സിന്ധു—
സെതു— ഹെതു— ഇത്യാദി ഉകാരാന്തങ്ങളും പു
ന്നപും സകമാകുന്നു മാല— ധാര— തല— വാ
ഴ— പാതാ— വായാ— ഇത്യാദി ആകാരന്ത
ങ്ങളും ഭൂമി— നദി— തൊണി— വെള്ളി— രൂശി—
ഇത്യാദി ഇകാരാന്തങ്ങളും കണ്ഡു— ധെനു—
ഇത്യാദി ഉകാരാന്തങ്ങളും സ്ത്രീനപുംസകമെ
ന്ന പറയപ്പടണം പുംനപുംസകത്തിൽ അകാ
രാന്തത്തിന്ന ഏകവചനം അം— പ്രത്യയമാ
കുന്നു സിംഹം ഗജം ഇത്യാദി ൟഭെദത്തെ
സംബന്ധിച്ച മറ്റും ചിലവിഭക്തിക്ക ഭെദം
വരുന്നത വിഭക്തി പ്രകരണത്തിൽ പറയും
ബഹുവചനത്തിൽ ങ്ങൾ— ആകുന്നു— സിംഹ
ങ്ങൾ ഇത്യാദി സ്ത്രീനപുംസകത്തിൽ ഏകവ
ചനത്തിന്ന നാമം തന്നെ മാല— രുചി— ധെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/47&oldid=187081" എന്ന താളിൽനിന്ന് ശേഖരിച്ചത്