താൾ:CiXIV279.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮ പദകാണ്ഡം

തമ്പി— ഗുരു— ചാത്തു— കൊന്തു— പപ്പു— ശംകു
ഒകാരാന്തത്തിന്ന— ൻ— എന്ന പ്രത്യയം വരും

ഉദാ— ചെകൊൻ— മുക്കൊൻ

ചൊ— സ്ത്രീയെ പറയുന്നപ്രത്യയങ്ങൾ ഏ
തെല്ലാം ഉ— അ— ഇ— ഉ— തി— ചി— അൾ— ഇ
ങ്ങനെ ആറുവിധം സുതാ— പുത്രി— പൊന്നു—
തീയത്തി— ചെട്ടിച്ചി— മകൾ— ചി എന്നതിന്നു
പകരം ശി എന്നും— ദുൎല്ലഭമായി— വരുത്തുന്നു
പെരശ്ശി— ചിറ്റശ്ശി— സ്ത്രീലിംഗം പ്രഥമൈ
കവചനം ആകാരാന്തത്തിലും നാമംതന്നെ
ഏകവചനത്തെ പറയും പ്രത്യയം കെൾക്ക
യില്ലന്നൎത്ഥം അംബാ— ഭാൎയ്യാ— കന്യകാ— കൊ
താ— ദെവി— സ്ത്രീ— ആട്ടി— ചക്കി— ചെകൊ
ത്തി— കൊല്ലത്തി— പൊന്നു— പാറുനീലു— ഇ
ത്യാദികളിൽ പ്രത്യയംസ്പഷ്ടം ശ്രീഎന്നതിന്നു
ചി— എന്നും ആദെശം വരുത്തുന്നു

ഉദാ— ആശ്രീഹ്രസ്വം അച്ചി— അംബാശ്രീ
അമ്മച്ചി— തങ്കശ്രീ— തങ്കച്ചി— ബഹുമാന
ത്തുങ്കൽ— ആർ— ചെരും— നായകന— നൈആ
ദെശം— നായകശ്രീ— നൈത്യാർ— ഇതിന്മണ്ണം
ഊഹിക്കണം.

ചൊ— നപുംസകം എങ്ങിനെ— ഉ— പു
ന്നപും സകമെന്നും സ്ത്രീനവും സകമെന്നും
നപുംസകലിംഗം രണ്ടവിധമാകുന്നു അതി
ന്ന കാരണം പറയുന്നു സംസ്കൃതത്തിൽ അൎത്ഥ
ത്തെക്കുറിച്ചും ലിംഗവ്യവസ്ഥയുണ്ട അതിനാ
ൽ ദെവൻ എന്നൎത്ഥത്തിൽ സ്ത്രീലിംഗം ദെ
വതാ എന്നശബ്ദവും ഭാൎയ്യഎന്നൎത്ഥത്തിൽ പു
ല്ലിംഗം ദാരശബ്ദവും തീരം എന്നൎത്ഥത്തിൽ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/46&oldid=187079" എന്ന താളിൽനിന്ന് ശേഖരിച്ചത്