താൾ:CiXIV279.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ പദകാണ്ഡം

നു— ബഹുവചനത്തിന്നു കൾ പ്രത്യയമാകു
ന്നു മാലകൾ— പായകൾ— തൊണികൾ— ധെ
നുകൾ— ഇത്യാദി—

ചൊ— വിഭക്തികൾ ഏതെല്ലാം—

ഉ— നാമങ്ങൾക്കു ക്രിയയൊടു സംബന്ധ
ത്തുങ്കൽ കൎത്തൃകൎമ്മാദികാരക വിശെഷത്തെ
പറയുന്ന പ്രഥമാദി സപ്തമ്യന്തം ഏഴു പ്രത്യ
യങ്ങളുമാകുന്നു. പ്രഥമെക്ക സംബോധന
മെന്ന പ്രയൊഗ ഭെദവുമുണ്ട സംബൊധന
സഹിത പ്രഥമാദി സപ്ത വിഭക്തികളെ താ
ഴെ എഴുതുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/48&oldid=187082" എന്ന താളിൽനിന്ന് ശേഖരിച്ചത്