താൾ:CiXIV279.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൬ അലങ്കാരകാണ്ഡം

ത്സാഹമുള്ള പുരുഷന്നസുഖംലഭിക്കും ദൈവ
ത്തിനെപഴി വൃഥാപറയും ജഡന്മാർ ദൈവ
ത്തിലാദരവു ചെയ്തുതുടൎന്നുകൊണ്ടാൽ സൎവം
ലഭിക്കുമൊരെടം ലഭിയായ്കി ലെന്ത— ശ്ലൊ—
ആദിയാറുംദശമവുംപതിമ്മൂന്നാമതും ലഘുപാ
ദെവൎണ്ണം പഞ്ചദശശാലിനിക്കിതി ലക്ഷണം
സ്പഷ്ടം

ഉദാഹരണം

ഒരുവനിലുളവാകും കീൎത്തിപാരിൽ പരന്നാ
ലുരുതരപരിതൊഷം സൎവ ലൊകൎക്കുമുണ്ടാം—
പരിചയമതുമൂലം ദൂരഗന്മാക്കുമാകും ധരണി
പനവനെ താൻ കാണ്മതിന്നാഗ്രഹിക്കും—

പതിനാറ അപ്രസിദ്ധം

ആദ്യ മെഴാദിയാ യഞ്ചും പതിന്നാലാദി
മൂന്നിതി ലഘ്വക്ഷരൈ ശ്ശിഖരിണീ പാദെ
സപ്തദശാക്ഷരെ— ആദ്യക്ഷരവും ഏഴുതുടങ്ങി
പതിനൊന്നു വരെ അഞ്ചക്ഷരങ്ങളും പതി
ന്നാലുതുടങ്ങി പതിനാറുവരെ മൂന്നക്ഷരങ്ങ
ളുംലഘുക്കളായിം ഗുരുക്കളും പാദത്തിൽപതി
നെഴഅക്ഷരങ്ങളു മെംകിൽ ശിഖരിണിയെ
ന്നപെരുവരുമെന്നൎത്ഥം

ഉദാ— പ്രിയംപഴ്യംതഴ്യം ത്രിഗുണമിതു വാ
ക്കിംകലമൃതം പ്രിയം ക്രടാതെയും പറകിലറി
വൊള്ളൊ ൎക്കതിരസം ദ്വയം വെർവിട്ടാലും
വെടിയരുതു സത്യത്തെയതിലും ത്രയത്തെയും
പൊക്കുംവചനമതു ലൊകത്തിനുവിഷം—

പതിനെട്ടക്ഷര മായപാദം അപ്രസിദ്ധം
ശ്ലൊ— ആദ്യങ്ങൾമൂന്നാറുമെട്ടും പതിനൊന്നാ
ദിമൂന്നപി പതിന്നാലാദി രണ്ടന്ത്യവൎണ്ണഞ്ചഗു

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/194&oldid=187416" എന്ന താളിൽനിന്ന് ശേഖരിച്ചത്