താൾ:CiXIV279.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരകാണ്ഡം ൧൮൧

കളെപ്രമാണിച്ചു പറയുന്ന വൃത്തങ്ങൾമാത്രം
വൃത്തങ്ങൾ എന്നൎത്ഥം അതാതവൃത്തലക്ഷണ
ശ്ലൊകങ്ങൾതന്നെ ആലണങ്ങൾക്ക ഉദാഹ
രണമായിരിക്കും മിക്കതും എന്നു പറഞ്ഞുതു
കൊണ്ടു രണ്ടൊ അധികമൊ ലക്ഷണംഒരു
ശ്ലൊകത്തിൽ പറയുന്നടത്ത ആലക്ഷണംപ്ര
ധാനത്തിന്ന ഉദാഹരണമാവും ശെഷത്തെ
ഉൗഹിക്കണമെന്നു താല്പൎയ്യം

ഒന്നുംമൂന്നുംപാദം ദ്വാദശമാത്രാ പ്രമാണ
മായിട്ടും രണ്ടിൽ പതിനെട്ടായി പതിനഞ്ച
ന്ത്യെചമാത്രായ്യാ ശ്ലൊകത്തിന്റെ ഒന്നാംപാ
ദവും മൂന്നാംപാദവും പന്ത്രണ്ടുമാത്രകൊണ്ടുംര
ണ്ടാംപാദം പതിനെട്ടമാത്രകൊണ്ടും നാലാം
പാദം പതിനഞ്ചമാത്രകൊണ്ടും ചെയ്താൽആ
ശ്ലൊകത്തിന്റെ വൃത്തത്തിന്ന ആൎയ്യാഎന്നുപെ
രാകുന്നുഎന്നതാല്പൎയ്യംഇതിന്മണ്ണംശെഷമുള്ള
ശ്ലൊകങ്ങളിലും പെരുകളും സംബന്ധവുംഊ
ഹിക്കണം ൟശ്ലൊകംതന്നെഉദാഹരണം(൩
ആൎയ്യാപൂച്ചാൎദ്ധസമം കപ്പിതമായെങ്കി ലുത്ത
രാൎദ്ധഞ്ച ഭാഷാശ്ലൊകങ്ങളിലും ചെൎത്തീടാം
ഗീതഎന്നതിൻ നാമംസ്പഷ്ടം ഇതിപൂൎവ്വാൎദ്ധാ
ന്ത്യമായചകാരം ലഘുവെംകിലും പാദാന്ത്യ
മിഷ്ടവൽ എന്നപറഞ്ഞതിന്ന ഉദാഹരണമാ
കകൊണ്ടു ഗുരുഫലം കല്പിക്കാം (൪)ആൎയ്യൊ
ത്തരാൎദ്ധസദൃശംശ്ലൊകെപൂൎവ്വാൎദ്ധവുംചെയ്താ
ൽഉപഗീതഎന്നനാമംപദസന്ധിയു മിഛയി
ൽചെയ്യാം ലക്ഷണംസ്പഷ്ഠം മാത്രാവൃത്തങ്ങൾ
ക്കപദങ്ങളുടെവയ്പചെൎച്ചനൊക്കിഇഷ്ടംപൊ
ലെചെയ്യാം ഇങ്ങനെ മൂന്നുലക്ഷണം പ്രഥമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/189&oldid=187405" എന്ന താളിൽനിന്ന് ശേഖരിച്ചത്