താൾ:CiXIV279.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരകാണ്ഡം ൧൭൧

( ൧൯— ) പുനരുക്തി

ഇത അനുഭൂതമായിരിക്കുന്ന ശബ്ദാൎത്ഥത്തെ
പ്രസിദ്ധ ഗുണപ്രകാശനത്തി നായികൊണ്ട
പിന്നയും പറയുകയാകുന്നു—

ഉദാ— പഞ്ചമസ്വരം പ്രകാശിക്കണ്ട കാ
ലത്തകൊകിലം കൊകിലമായിരിക്കും—ഇവി
ടെ കുയിലെന്നപക്ഷിക്ക കൊകിലത്വം അനു
ഭൂതമായിരിക്കുമ്പൊൾ പഞ്ചമസ്വരത്തിങ്കൽകു
യിലിന പ്രസിദ്ധമായിരിക്കുന്നഗുണം പ്രകാ
ശിക്കുമെന്ന പറയെണ്ടതിന്ന കൊകിലമാകു
മെന്ന പുനരുക്തി അലങ്കാരമാകുന്നു—സമസ്യാ
പൂരണത്തുങ്കൽ കാളിദാസരു കാളിദാസരു
തന്നെ ഇതിന്മണ്ണം മഹാരാജാവിനൊട യു
ദ്ധത്തിന വരുന്നവൎക്കു ദളവാരാമയ്യൻ രാമ
യ്യൻതന്നെ പ്രസിദ്ധമായിരിക്കുന്ന ശൗൎയ്യ
ഗുണം പ്രകാശിക്കുമെന്നൎത്ഥം— പൂജപ്പരയിൽ
അമ്പുചാൎത്താൻഒള്ള എഴുന്നള്ളത്ത എഴുന്നള്ള
ത്തന്നുപറയണം— വൈക്കത്ത സദ്യ സദ്യയെ
ന്നപറയെണ്ടതാണ്—തൃശ്ശൂർപൂരം,പൂരംതന്നെ
ഇത്യാദി—

(൨൦—) ലൊകൊക്തി

ശബ്ദങ്ങൾക്ക അവയവാൎത്ഥ സംബന്ധം
കൂടാതെ ഓരൊ താല്പൎയ്യാൎത്ഥത്തൊടു കൂടി
ലൊകത്തിൽ പ്രസിദ്ധപ്പെട്ട ശബ്ദങ്ങളെ ഉ
ചിതമായി പ്രയൊഗിക്കുന്നത ലൊകൊക്തി
യാകുന്നു—

ഉദാ— ഒരാൾ പറയുന്നു എടൊതാൻകല്യാ
ണത്തിന്ന പൊയില്ലയൊ അമ്പമ്പാ അതി
ന്റെ ഘൊഷം പറയാൻകഴിയുമൊ അയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/179&oldid=187386" എന്ന താളിൽനിന്ന് ശേഖരിച്ചത്