താൾ:CiXIV279.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൨ അലങ്കാരകാണ്ഡം

ൾ അടിയന്തിരം പൊടിച്ചു വാരിക്കളഞ്ഞു
നെടുമ്പുരകളൊക്കെ തിരുതകൃതിതന്നെ വി
താനം പൊടിപൊടിയായിരുന്നു സദ്യയുടെ
പ്രഥമൻ മണിമണി ആയിരുന്നു കൂട്ടുവാൻ
കിളികിളി ആയിരുന്നു ആകപ്പാടെ ഭക്ഷണം
ഹരിയൊ ഹരിതന്നെ അയ്യടാ സദരതാൻ
കണ്ടില്ലയൊ ഇനിയെങ്കിലും പിടിപിടിയെ
ന്ന പൊയാൽ കൊറെകാണാം എന്നാൽ എ
ച്ചിലവീണിട്ട വഴിഅറുവഷളായി അതിനാ
ൽ സൂക്ഷിച്ചുപൊണം കരിമരുന്ന പ്രയൊ
ഗം കൊലാഹലംതന്നെ അതിനിടയിൽ ഒരു
എമ്പൊക്കി ആ കരിമരുന്നിൽ തികതത്താ എ
ന്നായി പിന്നെ അവന്റെ കഥ ഗൊവിന്ദ
ഗൊവിന്ദ ഗൊവിന്ദ തന്നെ അതിൽ പറ്റി
അല്പം വ്യവഹാരം ഉണ്ടായത ആവണക്കെ
ണ്ണയായി എന്നാൽ ൟ അടിയന്തരം കൊ
ണ്ട ജനങ്ങളുടെ സന്തൊഷം ശിവശിവ എ
ന്നെ പറയാവു അയാൾ ചിലവിന ൟ അ
ടിയന്തിരം കഴിയുന്നവരെ കണ്ണടച്ചിരുന്ന ചി
ല ലുബ്ധന്മാർ ശുദ്ധതീവാളിയാണെന്നും അ
യാളെ പറയുന്നുണ്ട അവർ തന്നെ അബദ്ധ
കുക്ഷീകളാകുന്നു അവർ പണം സൂക്ഷിച്ച
ചക്കതിന്നട്ടെ അങ്ങിനെ പറഞ്ഞാൽ തെങ്ങ
യാണ എന്നും മറുകക്ഷിക്കാർ പറയുന്നു ഏ
തെങ്കിലും അയാളുടെ കയ്യിലുള്ള തൊക്കെ മം
ഗളം പാടി ഇങ്ങനെ ഉള്ളവാക്കിൽ അമ്പമ്പാ
പൊടിച്ചുവാരി ഹരിയൊഹരി അയ്യടാതി
കിതത്താ മംഗളംപാടി ഇങ്ങനെ യുള്ള വാ
ക്കുകൾക്കു അവയവാൎത്ഥം ക്രടാതെ അത്ഭുതം

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/180&oldid=187388" എന്ന താളിൽനിന്ന് ശേഖരിച്ചത്