താൾ:CiXIV279.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൦ അലങ്കരകാണ്ഡം

കൊണ്ടും ചുണ്ട അധികമായി ചുവപ്പുകൊ
ണ്ടും അലങ്കരിക്കപ്പെട്ടിരുന്നു ഇത മൂന്നിനും ഒ
ട്ടും അനദ്ധ്യായം കൂടാതെ പലവ്യാപാരങ്ങൾ
ഉണ്ടായി— ഗാംഭീൎയ്യമൊ മത്സരമൊ സ്നെഹ
മൊ അനുരാഗമൊ ഗൎവൊ—കൊഞ്ഞനംകാട്ടു
കയൊ പിന്നെയെന്തല്ലാമൊ മാറിമാറി നടി
ച്ചിരുന്നു തിലകം മൂക്കുത്തി— തോട മുതലായി
ചീല അലങ്കാരങ്ങളുണ്ടായിരുന്നതിലും തല
യിലും സ്തനാഛാദനത്തിലും കൂടക്കൂടെ രണ്ട
കയ്യും മാറ്റിമാറ്റി നടത്തിയിരുന്നു, നടക്കും
പൊൾ താളംചവുട്ടുന്ന വരെപ്പൊലെ കാല
സംപ്രദായമായി വയ്ക്കയും രണ്ടതൊളും പാ
ൎശ്വങ്ങളിലെക്കു ചെരിക്കുകയുംആയിരുന്നു അ
തകണ്ടാൽ സ്തനത്തിന്റെ ഭാരംനിമിത്തം കാ
ലൂന്നാത്ത പാൎശ്വത്തുള്ള സ്തനംവീണുപൊവാ
തെ തൊൾ പൊക്കി പിടിക്കയൊ എന്നു തൊ
ന്നും—പല്ലകൊറെശ്ശെ കാണിച്ച അസംബന്ധ
മായി കൊറെശ്ശെ ചിറിക്കയു മുണ്ടായിരുന്നു—
അപ്പഴത്തെ ദന്തപ്രഭയില്ലെങ്കിൽ തലമുടിയു
ടെ കറുപ്പകൊണ്ട കച്ചെരിയിൽ ഇരുട്ടു വ്യാ
പിക്കുമൊ എന്ന വിചാരിച്ചിട്ടായിരിക്കാം അ
ങ്ങിനെ ചെയ്യുന്നത എന്തിന വളരെ പറയു
ന്നു— കച്ചെരികാറരും സാക്ഷിക്കാറരും കക്ഷി
ക്കാറരും അപ്പൊൾ പ്രകൃതം മറന്നുപൊയി—
ഇങ്ങനെയൌവ്വന സ്വഭാവം കണ്ടുഇതകൊ
ണ്ടാണ് ഇന്നലെ നല്ലനെരം പൊക്കായിരു
ന്നു എന്നുപറഞ്ഞത— ഇതിന്മണ്ണം സന്ധ്യാദി
ദിവസാംശങ്ങളെയും വൎഷാദിഋതുക്കളെയും
വൎണ്ണിച്ചാൽ കാലസ്വഭാവൎണ്ണനമാകും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/178&oldid=187384" എന്ന താളിൽനിന്ന് ശേഖരിച്ചത്