താൾ:CiXIV279.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരാകാണ്ഡം ൧൬൩

മ്പത്ത കാളിദാസരിൽ പ്രവാഹിച്ചു കൊണ്ടി
രുന്നല്ലൊ ഇവിടെസാമാന്ന്യത്തെ വിശെഷം
സ്പഷ്ടമാക്കി ഹനൂമാൻ—സമുദ്രത്തെ ചാടിക്കട
ന്നല്ലൊ— മഹാത്മാക്കളാൽ സാധിക്കപ്പെടാ
ത്തത ഒന്നുമില്ലാ ഇവിടെവിശെഷത്തെ സാ
മാന്ന്യം പുഷ്ടിയാക്കി— രാക്ഷസചക്രവൎത്തി
യായ രാവണൻ സീതയെന്ന പെണ്ണിനെ
മൊഷ്ടിച്ചു— കാമഭ്രാന്ത പിടിച്ചവന്ന— ഇന്ന
തെ ചെയ്യാവുഎന്നില്ലാ— വിശെഷത്തെ സാ
മാന്ന്യവാക്കുസാധിച്ചു—ഗുണവാന്മാരെ ദുൎജ്ജ
നംഉപദ്രവിക്കുമ്പൊൾ_ ൟശ്വരൻ രക്ഷിക്കു
ന്നു— ദുൎയ്യൊധനനാൽ കാട്ടിൽഅയക്കപ്പെട്ടു
ധൎമ്മപുത്രൎക്ക സൂൎയ്യൻ അക്ഷയപാത്രം കൊടു
ത്തീലയൊ ഇത്യാദി

(൧൪) കാൎയ്യകാരണമാല

ഓരൊന്നിന്റെ ഫലങ്ങളെയും ഹെതുക്ക
ളെയും മാലപൊലെ ചെൎക്കുകഎന്നൎത്ഥം—

ഉദാ— പൂൎവപുണ്യം കൊണ്ട ബുദ്ധിവിശെ
ഷം ഉണ്ടാവുന്നു— ബുദ്ധി കൊണ്ടവിദ്യാ— വിദ്യ
ഹെതുവായിട്ടനല്ല ഗുണങ്ങൾ— ഗുണങ്ങൾനി
മിത്തം സൽകീൎത്തി— കീൎത്തിയാൽ എവിടയും ബ
ഹുമാനം— ബഹുമാനംകൊണ്ട ധനാദിസമ്മാ
നം— അതുകൊണ്ടസുഖം— ഇവിടെബുദ്ധിവി
ശെഷാദി കാൎയ്യങ്ങളുടെ മാലാ— നരകത്തി
ന കാരണം പാപം— പാപത്തിനഹെതു ദുഷ്കൃ
ത്യം—അതിന്നഹെതു അറിവില്ലാഴിക— അതിന
അനഭ്യാസം— അനഭ്യാസത്തിന്നദാരിദ്ര്യം— ദാ
രിദ്ര്യത്തിനകാരണം പൂൎവ്വജന്മത്തിംകൽ ദാനം
ചെയ്യാഴികതന്നെ—അതിനാൽ യഥാശക്തിദാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/171&oldid=187369" എന്ന താളിൽനിന്ന് ശേഖരിച്ചത്