താൾ:CiXIV279.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൨ അലങ്കാരകാണ്ഡം

കെട്ടുന്നു— ധനം നശിച്ചതിൽപിന്നെ കാവലി
ടുന്നു എന്നപ്രകൃതം— കുതിരയ്ക്കുകൊമ്പു കൊടു
ക്കാത്തതഭാഗ്യം— ദുൎജ്ജനത്തിന്ന അധികാരം
കൊടുക്കാത്ത തെന്നൎത്ഥം— ഹിരണ്യന്റെനാട്ടി
ൽഹിരണ്യായനമഃ ൟ മൂൎഖന്റെ അധീനത്തി
ലുള്ളവർ അനുചിതംചെയ്ത ബുദ്ധിമുട്ടകയെ
ഒള്ളു എന്നൎത്ഥം ഇതിന്മണ്ണം ചിരട്ട വെള്ളം
ഉറുമ്പിന്നസമുദ്രം ഇത്യാദി

(൧൨)അനുരൂപൊക്തി

രണ്ട വസ്തുക്കൾക്ക ഉചിതമായ ചെൎച്ചയെ—
പറയുക എന്നൎത്ഥം മുത്തുമാലയാൽ സുന്ദരിസ്ത
നംശരിയായ സ്ഥാനമാക്കി സ്വീകരിക്കപ്പെ
ട്ടു ൟ വലിയ അധികാരത്തിന്ന ഇദ്ദെഹത്തി
ന്റെ ബുദ്ധിതന്നെ ഉചിതമാ യിരിക്കുന്ന
സ്ഥാനമാകുന്നു എന്നാൽ സത്യവുംദയവും
വാൿസാമൎത്ഥ്യവും ചെൎച്ചയായി വന്നുക്രടി
യിരിക്കുന്നു ഇങ്ങനെസ്തുതിയിംകൽവരും നി
ന്ദയിംകലും ആവാം ചക്കിക്കശംകരശായര്ത
ന്നെ കൊള്ളാം അട്ടയ്ക്കു പൊട്ടക്കുളം ചെൎച്ച
തന്നെഇത്യാദി

(൧൩) സാമാന്ന്യവിശെഷം

സാമാന്യമെന്ന സാധാരണപറയുന്ന വാ
ക്യമാകുന്നു അതപ്രയൊഗിച്ചിട്ട അതിനെപു
ഷ്ടിവരുത്താനായിട്ട വിശെഷം പ്രയൊഗിക്ക
യുംവിശെഷത്തിന പുഷ്ടിവരുത്താൻ സാമാ
ന്ന്യംപ്രയൊഗിക്കയും ആകുന്നു—

ഉദാ— സരസ്വതിപ്രസാദമുള്ളവൎക്ക സജ്ജ
നങ്ങളുടെസമ്പത്ത നിജധനംതന്നെ ചക്രവ
ൎത്തിയായിരുന്നിട്ടുള്ള ഭൊജരാജാവിന്റെ സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/170&oldid=187367" എന്ന താളിൽനിന്ന് ശേഖരിച്ചത്