താൾ:CiXIV279.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൪ അലങ്കാരകാണ്ഡം

നംചെയ്യാത്തവൎക്ക വലിയകെടുതന്നെ ഇത
കാരണമാലയാകുന്നു— എന്നാൽമുൻപറഞ്ഞ
ഉദാഹരണവാക്ക്യത്തിൽ സുഖത്തിനകാരണം
ധനംഇത്യാദി വിപരീതമായി സംബന്ധി
പ്പിച്ചാൽഅതകാരണ മാലയാക്കാം പ്രയൊ
ഗത്തെഅനുസരിച്ച അലംകാരനാമം പറയ
ണംഇതിൽദാനം ചെയ്യാഞ്ഞാൽ ദാരിദ്ര്യം—
ദാരിദ്ര്യംകൊണ്ട അനഭ്യാസം ഇങ്ങനെ അ
ന്വയിച്ചാൽ ഫലമാലയെന്നും പറയാം— അ
തിനാൽ സമ്മിശ്ര ശങ്കയിങ്കൽ— വാക്ക്യത്തി
ലെ പ്രാധാന്യാൎത്ഥത്തിൽ വരുന്നഅലങ്കാര
ലക്ഷണംതന്നെ പ്രമാണിക്കണം—കുലഗുണ
വും— ശീലഗുണവും— വിദ്യയും— ധനവും— ഔ
ദാൎയ്യവും ഇദ്ദെഹത്തിന കീൎത്തിയെ ഉണ്ടാക്കു
ന്നു ഇവിടെകീൎത്തിക്ക കാരണങ്ങളുടെകൂട്ടം
ചെൎക്കുകകൊണ്ട കാരണമാലയാക്കാം—ൟമ
ഹാരാജാവിന്റെ രാജ്യഭാരം ജനങ്ങളെസു
ഖിപ്പിക്കയും ധനങ്ങളെ വൎദ്ധിപ്പിക്കയും ധൎമ്മ
ങ്ങളെ സാധിപ്പിക്കയും കൎമ്മങ്ങളെ ശൊധിക്ക
യുംദാനത്തെ വളൎത്തുകയും മാനത്തെ പുകഴ്ത്തു
കയും— ആൎത്തിയെനിറുത്തുകയും കീൎത്തിയെപ
രത്തുകയും— സുഖത്തെഭുജിപ്പിക്കയും— ൟശ്വര
നെഭജിപ്പിക്കയുംചെയ്യുന്നു— ഇവിടെ ജനസു
ഖാദിസമൂഹത്തെ രാജ്യഭാരത്തിന്റെ ഫലമാ
ക്കിപറഞ്ഞതിനാൽ കാൎയ്യമാലയാവാം—ഇതി
ന്മണ്ണം പ്രയൊഗ ഭെദംകൊണ്ട എല്ലാ അല
ങ്കാരങ്ങളിലും ഭെദപ്പെടുത്താം

(൧൫)അസാദ്ധ്യഹെരൂക്തി

കാൎയ്യം അസാദ്ധ്യമെന്ന— സാധിക്കാനാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/172&oldid=187371" എന്ന താളിൽനിന്ന് ശേഖരിച്ചത്