താൾ:CiXIV279.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരകാണ്ഡം ൧൫൭

(൫ —) അതിശയൊക്തി

അതിശയൊക്തി എന്നാൽ ഔദാൎയ്യാദി ഗു
ണങ്ങളെ വളരെ അധികമാക്കി അതിശയം
തൊന്നാന്തക്കവണ്ണം വൎണ്ണിക്കുകയാകുന്നു—

ഉദാ—‌ ൟ രാജാവിന്റെ ദാനവിശെഷം
കെട്ടിട്ട കല്പകവൃക്ഷവും കാമധെനുവും യാചി
ക്കാൻ വരുന്നു— ആരാജധാനിയുടെ താഴിക
കൊടങ്ങൾ ചന്ദ്രമണ്ഡലത്തിൽ നിന്ന ഒരു
യൊജന മെൽനിൽക്കുന്നു—ചന്ദ്രന്റെവഴി ജ
ന്നൽ വാതുക്കൽ കൂടിയായി നളൻനാടുവാഴു
മ്പൊൾ രക്ഷാകൎത്താ വായിരിക്കുന്ന വിഷ്ണു
സ്വസ്ഥനായി ഒറക്കംശീലിച്ചിരിക്കുന്നു— ദമ
യന്തിയുടെ മുഖശൊഭകണ്ട ചന്ദ്രൻലജ്ജിച്ചി
ട്ട സമുദ്രത്തിലും മെഘമണ്ഡലത്തിലും ഒളിച്ചു
നടന്നിട്ടുള്ള ശീലം ഇപ്പളും വിട്ടിട്ടില്ലാ— രാ
ജദൎശനത്തിനും എന്റെഗ്രഹത്തിൽ ധനസ
മൃദ്ധിക്കും സമകാലം തന്നെ— വീരൻവാളെടു
ത്തപ്പൊൾ തന്നെ ശത്രുവിന്റെ ശിരസു താ
ഴെവീണു ഇത്യാദിയും അതിശയൊക്തിഭെദം
തന്നെ—

(൬—) നിന്ദാസ്തുതി

ഇത നിന്ദാവാക്കുകൊണ്ട സ്തുതിതൊന്നു
ന്നടത്തും നിന്ദക്കായിക്കൊണ്ട സ്തുതിചെയ്യുന്നി
ടത്തുമാകുന്നു—

ഉദാ— ഒരാൾ ഗംഗയൊടുപറയുന്നു അല്ല
യൊ ഗംഗാദെവി അങ്ങെക്കവകതിരിവ കുറ
യെങ്കിലും ഇല്ലാ— എന്തന്നാൽ നരകയൊഗ്യ
ന്മാരായ പാപികൾവന്ന ഗംഗാസ്നാനംചെ
യ്താൽ അവരെയും സ്വൎഗ്ഗത്തിലാക്കി സുഖിപ്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/165&oldid=187360" എന്ന താളിൽനിന്ന് ശേഖരിച്ചത്