താൾ:CiXIV279.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൬ അലങ്കാരകാണ്ഡം

നെന്നും വിദ്വാന്മാർ സരസ്വതിയെന്നും ക
വികൾ കാളിദാസനെന്നും പാട്ടുകാർഗന്ധ
ൎവനെന്നും വിചാരിക്കുന്നു— അമൃതഇദ്ദെഹത്തി
ന്റെ വാക്കിലാണ് ചന്ദ്രംകലല്ലാ— ഞാൻ
രാജധാനി കണ്ടപ്പൊൾ സ്വൎഗ്ഗംകണ്ടു— രാ
ജാവിനെ കണ്ടപ്പൊൾ കല്പകവൃക്ഷത്തെയും
ബ്രഹസ്പതിയെയുംകണ്ടു ഇത്യാദികളിലും ആ
രൊപമാകുന്നു— ഇതിൽ സംസ്കൃതരീതിയിൽ
ഉള്ള ഉല്ലെഖം രൂപകാതി ശയൊക്തിമുതലാ
യ അന്ന്യാലങ്കാരങ്ങളും അന്തൎഭവിച്ചിരിക്കു
ന്നു ഇതിന്മണ്ണം മെലുംഊഹിക്കണം—

(൪–) ദൃഷ്ടാന്തം

സാദൃശ്യം തൊന്നാന്തക്കവണ്ണം ഉപമെയ
വാക്ക്യത്തെയും ഉപമാനവാക്ക്യത്തെയും പ്ര
യൊഗിക്കുന്നത ദൃഷ്ടാന്തമാകുന്നു രാജാവ ത
ന്നെ കീൎത്തിമാൻ ചന്ദ്രൻതന്നെ കാന്തിമാൻ
എന്നുപറയാം ഇന്ദ്രൻ സ്വൎഗ്ഗത്തിങ്കൽ ശൊ
ഭിക്കുന്നു രാജാവഭൂമിയിങ്കൽ ശൊഭിക്കുന്നു ധ
നികൻ ഗൎവംകൊണ്ട കളിക്കുന്നു— ഗജംമദം
കൊണ്ട കളിക്കുന്നു— രാജാവ ദുഷ്ടന്മാരെ ന
ശിപ്പിക്കുന്നു— വൈദ്യൻരൊഗങ്ങളെ നശിപ്പി
ക്കുന്നു—സുന്ദരിയുടെമാൎദവവും പിച്ചകപ്പൂവി
ന്റെ മാൎദവവും ഒന്നുതന്നെ അവളുടെമന
സ്സും കാളകൂടവും വെറെയല്ല മെഘം ജലം
വൎഷിക്കുന്നു—രാജാവധനം വൎഷിക്കുന്നു—ആദി
ത്യൻ ഇരുട്ടകളയുന്നു—ഗുരുഅജ്ഞാനം കളയു
ന്നു—മുഖംകണ്ടപ്പൊൾ പത്മത്തെ സ്മരിക്കുന്നു
ഇങ്ങനെയുള്ളതും ദൃഷ്ടന്തെഭെദം തന്നെ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/164&oldid=187359" എന്ന താളിൽനിന്ന് ശേഖരിച്ചത്