താൾ:CiXIV279.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൮ അലങ്കാരകാണ്ഡം

ക്കുന്നു എന്നുപറഞ്ഞപ്പൊൾ വാക്കുകൊണ്ടു
ള്ള നിന്ദാഅൎത്ഥാൽ സൎവപാപനാശത്തെ
ചെയ്ത സ്വൎഗ്ഗപ്രാപ്തി യൊഗ്യമായിരിക്കുന്ന
പുണ്യത്തെകൊടുക്കുന്നു എന്നസ്തുതിതൊന്നുന്നു
ൟ രാജാവ ഒട്ടും ആശ്രിതവാത്സല്യം ക്രടാ
തെ തന്നെ ചിരകാലം ആശ്രയിച്ചിരിക്കുന്ന
ശ്രീഭഗവതിയെ യൊഗ്യന്മാരുടെ ഗ്രഹത്തി
ലെക്ക അയക്കുന്നു ഇവിടെ നിൎദ്ദയത്ത്വനിന്ദ
കൊണ്ട സല്പാത്രങ്ങളിൽ നിരവധി ദാനം
ചെയ്യുന്നു എന്നസ്തുതി തൊന്നുന്നു നിന്ദക്കാ
യി സ്തുതി അല്ലയൊ പ്രഭുവെ അങ്ങെപൊ
ലെ പുണ്യം ചെയ്വാൻ ആരിരിക്കുന്നു ചിരാ
ശ്രിതനായിരിക്കുന്ന എൻം കുഡുംബത്തിലു
ള്ളവർ പ്രതിദിവസം അറിയാതെയും എല്ലാ
വ്രതങ്ങളും ശുദ്ധൊപവാസ മായിട്ടു തന്നെ
അനുഷ്ഠിക്കുന്നു പ്രതിഫലം വാങ്ങാതെ ശുശ്രൂ
ഷിച്ചിട്ടുള്ള പുണ്യത്തെ പൂൎണ്ണമാക്കി ഞങ്ങൾ
ക്കതന്നിരിക്കുന്നു ഇവിടെ പുണ്യദാനസ്തുതി
നിൎദ്ദയത്ത്വ നിന്ദക്കായി കൊണ്ടാകുന്നു—

(൭—) ശ്ലെഷം

രണ്ടൊ അധികമൊ അൎത്ഥങ്ങളെ പറയു
ന്ന ശബ്ദങ്ങൾ ചെൎത്ത ഭംഗിയിൽ പ്രയൊഗി
ക്കുന്നത ശ്ലേഷമാകുന്നു

ഉദാ— ഇന്നത്തെ ഭക്ഷണത്തിന്ന മൊരൊ
ഴിച്ച ചിലസാധനങ്ങൾ വിളമ്പിയതനന്നാ
യിരുന്നു ഇവിടെ ഒഴിച്ചെന്നുള്ളതിന്ന പക
ൎന്നെന്നും കൂടാതെയെന്നും ശ്ലെഷം അയാൾ
ശത്രുവിന്റെ അടിയിൽവീണു എന്നടത്തഅ
ടിനിമിത്തം വീണു എന്നും ശത്രുമീതെയും അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/166&oldid=187361" എന്ന താളിൽനിന്ന് ശേഖരിച്ചത്