താൾ:CiXIV279.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിയാഭെദകാണ്ഡം ൧൩൧

എന്നൎത്ഥം രണ്ടഎന്നുള്ളതിനും മൂന്നുഎന്നുള്ള
തിനും വ പ്രത്യയം തന്നെവരുന്നു ഇരു— മൂ—
നാല— ഐയ്യ— ഇത്യാദി ആദെശവുംവന്ന
ബഹുവചനപ്രത്യയംചെരുമ്പൊൾ ഇരുവർ
മൂവർ— നാലർ— ഐവർ— ഇങ്ങനെവരുന്നു
പാടിൽ ഐവൎക്കും പ്രാണവല്ലദയായിട്ടു കെ
വലം ഒരുത്തി എന്നുകെട്ടു ഞാൻ— എന്നുണ്ട—
പെർ എന്നും ആൾഎന്നും പ്രയൊഗിച്ചാലും
സമാൎത്ഥം തന്നെ ആകുന്നു നൂറുപെർ— നൂറു
ആൾ— ആയിരംപെർ— ആയിരംആൾ— ആയി
രംആളുകൾ എന്നുംപറയാം.

ചൊ — ബഹുവചനം വെണ്ടയൊ

ഉ—സംഖ്യക്ക ശബ്ദാൎത്ഥംകൊണ്ടുതന്നെ
ബഹുത്വം തൊന്നുന്നടത്തവിശെഷ്യമായി പ്ര
യൊഗിക്കുന്നു സമാന്ന്യ ശബ്ദത്തിന്ന ഏകവ
ചനംവന്നാലും ബഹുത്വം സിദ്ധിക്കുന്നു ഇ
തിന്മണ്ണം നൂറുജനം നൂറുജനങ്ങൾ എന്നു അ
ത അതുകൾ ആളുകൾ അവകൾ നൂറുശിപാ
യിമാർ എന്നും ആവാം ജാതി ശബ്ദങ്ങൾക്ക
ചെൎച്ച പൊലെ ഏകവചനത്തെയും പറ
യുന്നു—

ഉദാ— സാധിവിനെഉപദ്രവിക്കരുത— ബ്രാഃ
മണനെ അവമാനിക്കരുത— ഇവിടെ ഏക
വചനം എങ്കിലും ഒരുസാധു ഒരു ബ്രാഹ്മണ
ൻ എന്നല്ല സാധുക്കളെ ബ്രാഹ്മണരെ എ
ന്നുതന്നെവരുന്നു എന്നഅറിയണം— ഓരൊ
ജാതികളിലെ വ്യക്തികളെ ഒക്കെ വിവക്ഷി
ച്ച പ്രയൊഗിക്കുന്ന ഏകവചനത്തെ ജാ
ത്യൈകവചനമെന്നുപറയുന്നുഎന്നാൽബ്രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/139&oldid=187311" എന്ന താളിൽനിന്ന് ശേഖരിച്ചത്