താൾ:CiXIV279.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൨ പ്രയൊഗകാണ്ഡം

ഹ്മണൻവ്യാജംചെയ്തുശിക്ഷിക്കണമെന്നപറ
ഞ്ഞാൽ ബ്രാഹ്മണ ജാതിക്കകുറ്റംവിവക്ഷി
ച്ചു എന്ന അൎത്ഥം ഗ്രഹിച്ചാൽ വലിയതെറ്റാ
കുന്നു. അതിനാൽ വചനങ്ങൾക്കഅതാതൎത്ഥം
തന്നെമുഖ്യംനല്ലചെൎച്ചയുള്ളടത്തെ ജാത്യെക
വചനം സ്വീകരിക്കാവു— പദാന്തങ്ങളായി
രിക്കുന്നയകാരവകാരങ്ങൾക്ക വ്യജ്ഞനം മെ
ൽവരുമ്പൊൾ ചിലടത്ത ലൊപംവരാം.

ഉദാ— സപ്തമിസമാസം വായിമൊഴിവാ
മൊഴി— തൃതിയാസമാസം കായകറിക്കാകറി—
പായവിരിച്ചു പാവിരിച്ചു— പകാരലൊപം—
ഷഷ്ഠിസമാസം— പൂവചടി പൂച്ചടി— സപ്തമീ
സമാസം— രാവ കണ്ണ— രാക്കണ്ണ കണ്ടുകൂടാ—
ഇത്യാദി വൎത്തമാനകാലത്തൊട അടുത്തുട്ടുള്ള
ഭൂതവും ഭവിഷ്യത്തും— വൎത്തമാനക്രിയയാൽ
പറയപ്പെടും—

ഉദാ— ചൊ— എപ്പൊൾവന്നു—

ഉ— ഇപ്പൊൾ വരുന്നു—

ചൊ— എപ്പൊൾ പൊകും—

ഉ— ഇതാ പൊകുന്നു ഇവിടെഅല്പം മു
മ്പെ വന്നുഎന്നും താമസിക്കാതെ പൊകുമെ
ന്നും അൎത്ഥമാകുന്നു—

പ്രയൊഗകാണ്ഡം

ചൊ— വാക്ക്യം എന്ത—

ഉ— കാരകങ്ങളെ— ക്രമമായി ക്രിയകളൊ
ടുചെൎത്തിട്ടുള്ള പദങ്ങളുടെ കൂട്ടമാകുന്നു—

ചൊ— വാക്ക്യപ്രയൊഗഭെദം എങ്ങനെഎ
ല്ലാം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/140&oldid=187313" എന്ന താളിൽനിന്ന് ശേഖരിച്ചത്