താൾ:CiXIV279.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦ ക്രിയാഭെദകാണ്ഡം

മുതലായി അല്പഭെദ മുള്ളതാകുന്നു— ഭാവപ്ര
ത്യയമെന്നാൽ ക്രിയാസ്വഭാവത്തെ മാത്രം
പറയുന്ന പ്രത്യയമെന്ന താല്പൎയ്യം അതഒണ്ടാ
വുന്നു എന്നുള്ളഅൎത്ഥത്തിൽ ദ്വിരുക്തശബ്ദ
ത്തെയും ക്രിയയാക്കി പ്രയൊഗിക്കാം

ഉദാ— വഴു— വഴുക്കുന്നു— പറു— പറുക്കുന്നു— ക
രു— കരുക്കുന്നു— തണു— തണുക്കുന്നു— ഭൂതത്തി
ലും ആവാം— തണു— തണുത്തതകരു— കരുത്ത
ത— ഇത്യാദി ഏറ്റംവഴുക്കുന്നു— ഏറ്റംവഴുത്ത
ത— ഏറ്റ പറുപറെപറയുന്നു ഇങ്ങനെഅ
ൎത്ഥമാകുന്നു ചില നാമങ്ങളിലും സാമാന്യ
ധാതുചെൎത്തക്രിയയാക്കാം—

ഉദാ— വ്യസനം എന്ന ക്രിയാനാമത്തിൽ
ഇക്കഎന്നസാമാന്ന്യക്രിയ ചെൎക്കുന്നു വ്യസ
നിക്കുന്നു— അഹംകാരം— അഹംകരിക്കുന്നു— ദ
ണ്ഡം— ദണ്ഡിക്കുന്നു— കരിവാളം— കരിവാളി
ക്കുന്നു— മരംപൊലെഎന്നമരവിക്കുന്നു— ഇങ്ങ
നെയുള്ളടത്ത സാദൃശ്യാൎത്ഥത്തെ പറയുന്ന വ
എന്ന അവയവാൎത്ഥം കൂടിചെൎക്കുന്നു—

ഇനി ചില സംഖ്യാശബ്ദങ്ങൾക്കുള്ള പ്ര
ത്യയങ്ങൾ

ഒന്ന— എന്നശബ്ദത്തിന്ന പുരുഷൻ വിശെ
ഷ്യമായാൽ ത— എന്ന വ്— എന്നും പ്രത്യ
യവും സംഖ്യക്ക ഒരു ആദെശവും വരും

ഉദാ— പ്രഥമൈക വചനം ചെരുമ്പൊൾ
ഒരുത്തൻ— ഒരുവൻ— ഒരുത്തി— ഒരുവൾ— ഭാ
വത്തുങ്കൽ മപ്രത്യയവുംവരും ഒരുമ— ഒന്നിക്ക—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/138&oldid=187309" എന്ന താളിൽനിന്ന് ശേഖരിച്ചത്