താൾ:CiXIV276.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

മുമ്പിലുണ്ടൊരുനാഡി തന്നാമംപയസ്വിനീ। തൻമുമ്പിൽ വി
ശ്വൊദര യാകുന്നീ തവറ്റിനു।ഒന്നായിടുന്നു കൊഷ്ഠന്തന്മാഗ്ഗാ
നനന്ദ്വിധാ।ഭൊജനനാഡിയായീടുന്നിതുവിശ്വൊദര। ജീവന
നാഡീപയസ്വിനിയുമറിഞ്ഞാലും। എവമിമ്മൂന്നുനാഡിക്കും പു
രൊഭാഗത്തിങ്കൽ।മെവീടുന്നിതുസരസ്വതിയാകുന്ന നാഡീ।ര
സനയാകുന്നതെന്നറികാപിന്നെവിശ്വൊ।ദരത ന്മൂലംരണ്ടുമുറി
യായിരിപ്പതിൽകീഴ്മുറിപക്ക്വാശയപാത്രമായതുപൊലെ।മെൽമു
റിയാമാശയപാത്രവുമറികെടൊ।പിന്നയുംനാഡീ കന്ദത്തിന്ന
ധൊഭാഗത്തിങ്കൽ।നിന്നു നാഡികൾകീഴ്പൊട്ടെക്കു പൊയവ മൂ
ന്നും।എന്നതിൽബലിശകൃത്ത്യാഗകാരിണിതദാ। തന്നുടെ മുഖ
മായീടുന്നതുഗുദദ്വാരം।രാകയെന്നൊരുനാഡിബാലിത ന്മുമ്പി
ൽ മൂത്ര। ദ്വാരമാകുന്നിതുതുബാലിയെപ്പൊലെതന്നെ। രാകാബാ
ലിയെന്നിവരണ്ടിനുംപുരൊഭാഗെ।രാകക്കുന്തനിക്കു മന്തൎദ്ദ്വാരം
രണ്ടായിട്ടു।ബാഹ്യഭാഗത്തുമുഖമൊന്നായിശുംകുസിനി।നാഡി
യാകുന്നിതതുതന്നെശുക്ലവാഹിനി।ഇങ്ങിനെപതിന്നാലുനാഡി
കൾദെഹന്തന്നിൽ।തിങ്ങീടുംബലംപൂണ്ടി ട്ടുള്ളതെന്നറിഞ്ഞാലും
പിന്നെയുംനാഡികന്ദാൽതിൎയ്യഗൂൎദ്ധ്വധൊഭാഗാൽ।പൊങ്ങിവ
ന്നുളവായൊരെഴുപത്തീരായിരം।എണ്ണുകിൽകുറവില്ലാനാഡിക
ൾദെഹന്തന്നിൽ। എങ്ങുമെപടൎന്നിതുദെഹരക്ഷാൎത്ഥംതദാ। സു
ഷുമ്നയുടെപിന്നിൽതണ്ടെല്ലാമതുബലം।കലൎന്നുദെഹക്ഷെത്രത്തി
ന്നുതൂണെന്നപൊലെ। വളൎന്നുശിരസ്സാകു ന്താഴികക്കുടത്തിനു
ബലങ്ങൾകൊടുത്തിരിക്കുന്നിതെന്നറിഞ്ഞാലും। പഞ്ചഭൂതങ്ങളു
ടെഗുണങ്കൊണ്ടുളവായി।സഞ്ചിതംത്വഗാദിധാതുക്കളാൽ ഗാത്ര
ക്ഷെത്രം। തൊലിചൊരമാംസമെദാസ്ഥിമജ്ജയെന്നിവ। പല
സാധനങ്ങളാൽപണിതീൎത്തിരിക്കുന്ന। ഗാത്രക്ഷെത്രത്തിനൊടു
തുല്യമായ്വന്നീടുമൊ। ക്ഷെത്രങ്ങൾമരംകല്ലെന്നിവ കൊണ്ടുണ്ടാ
യത। ൟശ്വരനിരിക്കുന്നക്ഷെത്രവുംപ്രതിമയും। ഗാത്രമൊന്നതു
തന്നെപാത്രമായ്വൎത്തിക്കയാൽ।ഗാത്രക്ഷെത്രത്തിനൊളം മഹത്വം
മറ്റന്യഥാ।ക്ഷെത്രങ്ങൾക്കില്ലെന്നറിഞ്ഞീടുകവരാനനെ।ഇങ്ങ।
നെയുള്ള ഗാത്രക്ഷെത്രത്തിന്മദ്ധ്യഭാഗെ। നിന്നീടും സുഷുമ്നയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/48&oldid=187711" എന്ന താളിൽനിന്ന് ശേഖരിച്ചത്