താൾ:CiXIV276.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

ന്നാഡിതന്നന്തൎഭാഗെ।ശ്രീകൊവിലാറുണ്ടതി ലൊരൊരൊപീഠ
ങ്ങളും।ശ്രീകരമായുള്ളതിന്മെൽസ്ഥിതിചെയ്തീടുന്നു।ശിവശക്തി
കൾകലയൊടുനിഷ്കളമായു।മവിടെത്തന്നെചരാചരവും വസി
ക്കുന്നു। പ്രത്യെകമൊരൊശിവശക്തിക്ഷെത്രത്തിൽപുക്കു।നിത്യ
വുംപൂജാക്രമാൽചെയ്തീടാംമനസ്സിനു।മാനസദ്ധ്വജനെല്ലൊ ജീ
വനെന്നതിനാലെ।മാനസസഹിതനായ്ജീവനുംഗമിച്ചീടും।മൂലാ
ധാരാദ്യാധാരമാറിലുംപൂജിക്കുമ്പൊൾ।മെലെനിന്നീടും നിരഞ്ജ
നനാംജീവൻതദാ।തന്നന്തൎഭാഗത്തിങ്കലുള്ളക്ഷെത്രങ്ങൾതൊറും
നന്നായി സ്ഥിതിചെയ്യുമീശ്വരസ്വരൂപത്തെ। തന്ത്രിയെപ്പൊ
ലെപൂജിച്ചീടാംപൂജാദ്രവ്യങ്ങ।ളെന്തെന്നാലതുനിവെദിക്കാം ദാ
സവൽസദാ।സെവിക്കാംവലംവെക്കാംസ്തുതിക്കാം നമിച്ചീടാം
ഭാവങ്ങൾതനിക്കെന്തെന്നാലതുസാധിച്ചീടാം। പിന്നെയെന്തി
നുവൃഥാസെവിക്കുന്നന്യക്ഷെത്ര।ന്തന്നിൽചെന്നീശൻ പ്രതിമ
കളിലുണ്ടെന്നോൎത്തു।ദീപന്തന്നുടെകയ്യിലിരിക്കുംനെരത്തിങ്കൽ
തീയന്വെഷിച്ചു നടക്കെണമെന്നില്ലായെല്ലൊ।വല്ലജാതിയും ഭ
ഗവത്സ്വരൂപത്തെകാണ്ക।യല്ലാതെയൊരുശ്രദ്ധയില്ലെല്ലൊമന
സ്സിനു। എന്നാൽനിന്മനസ്സിനാൽനന്നായീവിചാരിച്ചു। തന്നു
ള്ളിലിരുന്നിടു മീശ്വരംനിരാധാരം। തന്നുടെക്ഷെത്രന്തന്നി ലു
ണ്ടെന്നുബൊദ്ധ്യമായാ।ലന്യക്ഷെത്രങ്ങളിലും സെവിച്ചാൽ ഫ
ലമുണ്ടാം। കണ്ണില്ലാതവൻമൊഹാൽപശുവെന്നുറച്ചൊരു। ക
ന്നിനെക്കൊണ്ടപൊലെ വന്നീടുമറിയാഞ്ഞാൽ। ഗാത്രമൊൎക്കു
മ്പൊൾ ശിവക്ഷെത്രമാകുന്നതതി। ലാസ്ഥയായ്ശിവൻപരമാ
ൎത്ഥകൈവല്യപ്രദൻ। നിത്യനദ്വയൻപരമാനന്ദൻപരമാത്മാ।
സത്യസംകല്പനാത്മാവാഴുന്നുനിരാമയൻ। ഗാത്രമായിരിക്കുന്ന
ക്ഷെത്രവുമന്യമുള്ള। ക്ഷെത്രവുംതമ്മിലുള്ളഭെദങ്ങൾ നിരൂപി
ച്ചാൽ। തീൎത്തുചൊല്ലീടാംസമമല്ലെന്നുമഹിമക। ളെറ്റമുണ്ടെ
ല്ലൊഗാത്രക്ഷെത്രത്തിന്നതുമൂലം। ഗാത്രങ്ങൾകൊണ്ടുചെഷ്ടിച്ചു
ണ്ടാക്കീടുന്നൊരന്യ। ക്ഷെത്രങ്ങൾധരാതലംതന്നിലു ള്ളവയെ
ല്ലാം।ഗാത്രമാംക്ഷെത്രംകൎമ്മസഹിതംധാതാവിനാൽ। കല്പിതംപ
ഞ്ചഭൂതസഞ്ചിതംതത്വാവൃതം। ത്വങ്മാംസാസ്ഥികൾകൊണ്ടു രമ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/49&oldid=187713" എന്ന താളിൽനിന്ന് ശേഖരിച്ചത്