താൾ:CiXIV276.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

ലകളും। ആറാറു നിലക്കുമെലീരാറാന്നിലയതി। ലാറാറിൽ പ
രൻ പരമെശ്വര നിരിപ്പതും। ഉള്ളകം സ്വയംപ്രഭയാൽ പ്ര
കാശിക്കുന്നിതു। മുള്ളിലെ പ്പണികളും കരണ വ്യാപാരവും।
ഒക്കയുംപാൎത്തു കണ്ടാലൊക്കുന്നീലതു നിന। ക്കുൾക്കാമ്പിലു
ണ്ടാവാനായ്ചൊല്ലുവൻ കെൾക്കബാലെ। തങ്ങൾതങ്ങൾ ക്കു
ള്ളൊരു വിരൽകൊണ്ടൊരുതെല്ലും। നീങ്ങാതെയളന്നു സൂക്ഷി
ച്ചുനൊക്കിക്കാണുമ്പൊൾ। അംഗുലംതൊണ്ണൂറ്റാറുകൂടിയാലുള്ള
യാമ। മെങ്ങുമെകുറയാതെകണ്ടീടാംശരീരിണാം। തന്മദ്ധ്യെസു
ഷുമ്നാഖ്യനാഡിയാകുന്നീതതു। മൊന്നായിട്ടൊരുവെണുകാണ്ഡ
മെന്നതുപൊലെ। മുളച്ചുമൂലാധാരംതന്നിൽനിന്നതു പിന്നെ।
വളൎന്നുകപാലപത്മത്തൊളമൊന്നായിട്ടു। സുഷുമ്നയുടെവലഭാഗ
മെമൂട്ടിൽമുള।ച്ചെഴുന്നു സുഷുമ്നമെൽചുഴന്നുപടൎന്നുടൻ।വളൎന്നു
കപാലപത്മത്തൊളം ശെഷിച്ചങ്ങൊ।ടിങ്ങു നാലുവിരൽ നീള
ത്തിൽ തൂങ്ങിയതു। പിംഗലയെന്നുള്ളൊരു നാഡി യാകുന്നിത
തു। തന്നെനാസികാവലത്തെതായിട്ടിരിപ്പതും। പിംഗലായഥാ
തഥാഇഡയുംവാമപാൎശ്വെ। നിന്നുണ്ടായതുവാമനാസിക യാ
കുന്നതും।പിംഗലാസുഷുമ്നാവാദ്വൌചപൃഷ്ഠപാൎശ്വഗാ। പിംഗ
ലയപ്പൊൾ വളൎന്നൊടിഞ്ഞുതൂങ്ങിയതു। വലത്തെനെത്രമ്മുഴ
യെന്നുപെരന്നാഡിക്കു। ധരിക്ക പുനരലംബുഷയുമതുപൊലെ।
വാമലൊചനം പിന്നെഅസ്ഥിജിഹ്വയാന്നാഡി। വാമകൎണ്ണ
മാംവലത്തെച്ചെവിഗാന്ധാരിയും। മൂട്ടിൽനിന്നുണ്ടായൊരുനാ
ഡികളെഴിങ്ങിനെ।കെട്ടാലുമിതിന്നുമെൽമണിപൂരകന്തന്നിൽ।
കുക്കുടാണ്ഡം പൊലൊരുകന്ദമുണ്ടതിന്മെൽനി। ന്നൊക്കവെയു
ണ്ടായ്വന്നുമറ്റുള്ളഞരമ്പുകൾ। മുന്നഞ്ചൊന്നവയെഴുനാഡിയു
മതിനുള്ളിൽ। തന്നെയന്ന്യമായുള്ളതൊക്കെയുംബഹിൎഭാഗെ। അ
ക്കിഴങ്ങിന്മെൽനിന്നുനാലുനാഡികളുണ്ടാ।യൊക്കെക്കുംമൂലമൊ
ന്നുമുഖങ്ങൾവെവ്വെറെയാം। സുഷുമ്നയുടെമുമ്പിൽപൊക്കിൾക്കു
വാമഭാഗാ।ലെഴുന്നുശുദ്ധിചക്രത്തിന്നധൊഭാഗത്തൊളം। സു
ഷുമ്നയുടെ സുഷിരത്തിൽതന്മുഖംകൊടു।ത്തിരുന്നുമൂൎദ്ധാവിങ്കൽ
പീയൂഷമുണ്ടാകുന്നു ശംഖിനിയെന്നനാഡിയാകുന്നതതിനുടെ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/47&oldid=187709" എന്ന താളിൽനിന്ന് ശേഖരിച്ചത്