താൾ:CiXIV276.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

തിമാദിയി ലനെകനായി। പരിശൊഭിതനായീടുന്നു തെങ്കിലു
മതിൽ। കൃതകൃത്യന്മാരുള്ളവണ്ണം കണ്ടറിയുന്നു। മറ്റുള്ള ജ
നങ്ങൾക്കു കൎമ്മബന്ധനംകൊണ്ടു। ചെറ്റു മുള്ളതു ബൊധീ
ക്കുന്നീല മായാബലാൽ। മായാമൊഹിതന്മാരാ മവൎക്കുണ്ടൊ
രിക്കലും।മായാ ഭ്രാന്തികൊണ്ടാത്മസ്വരൂപംകണ്ടുകൂടാ। പ്രകൃതി
വശന്മാൎക്കു സുകൃതമുണ്ടാക്കുവാൻ। പ്രതിമാസ്വരൂപംകണ്ടതു
പൊലവരുടെ। ഹൃദയാംബുജത്തിലുംധ്യാനിച്ചുഭക്തിയൊടെ।ഭ
ജിച്ചുനാമങ്ങളെജപിച്ചുകൎമ്മങ്ങളെ।ത്യജിച്ചുഫലാപെക്ഷ യൊ
ഴിച്ചുസ്തവങ്ങളാൽ।സ്തുതിച്ചുദാസഭാവന്നടിച്ചുമുമുൎക്ഷുത്വം।കൊ
തിച്ചുദിനംപ്രതിവസിക്കുന്നവൎക്കെല്ലാം। കൊതിച്ചതനുഭവിച്ചീ
ടുവാനൊരുകൃപാ। തെരിക്കക്കൊടുത്തരുളീടുന്നു ഭക്ത പ്രിയൻ।
ഭക്തവത്സലൻതന്റെ കാരുണ്യമുണ്ടാകുമ്പൊൾ। ശക്തിയാം
മഹാമായാവെറായിഭവിച്ചീടും।മാനസവിശുദ്ധിയുണ്ടാമന്നെ
രംവൃത്തി। ജ്ഞാനവുമുണ്ടാത്മജ്ഞാനവുമുണ്ടാംപിന്നെ। ഹൃദി
സ്ഥംജഗന്നാഥമവെദ്യന്മാരായുള്ള। പ്രകൃത്യന്മാൎക്കുപ്രതിമാസു
ഭക്ത്യാതിശയാൽ। ഭവിച്ചീടണമെന്നാലീശ്വരകൃപകൊണ്ടു।ന
ശിക്കുമജ്ഞാനവുമാത്മജ്ഞാനവുമുണ്ടാം। സൎവത്രപരിപൂൎണ്ണനാ
കിയൊരാത്മാവിനെ। സൎവ്വദാകാണാമെല്ലൊജ്ഞാനികൾക്കതി
നാലെ। പ്രതിമകളിൽഭജിക്കെണമെന്നില്ലനിജ। ഹൃദയെവ
സിപ്പവൻപ്രതിമാദികളിലും। വ്യാപ്തനാകുന്നിതെന്നല്ലൊൎത്തു
കാണടൊബാലെ। ക്ഷെത്രവുംശരിരവും തമ്മിലുള്ളൊരുഭെദം।
ക്ഷെത്രങ്ങളൊന്നുംഭഗവാന്റെസാന്നിദ്ധ്യംകൊണ്ടു। ചെഷ്ടി
ക്കുന്നില്ലാചെഷ്ടിച്ചീടുന്നുഗാത്രക്ഷെത്രം। തരുക്കൾ ശിലകളും
താമ്രമെന്നിവകൊണ്ടു। തരത്തിൽപണിചെയ്തിട്ടുണ്ടാക്കുന്നിതു
ക്ഷെത്രം। ധാത്ര്യാദി പഞ്ചഭൂത സഞ്ചയം കൊണ്ടുതന്നെ। തീ
ൎത്തതെങ്കിലും ബഹു ഭെദമുണ്ടവറ്റിനു। ചെഷ്ടയില്ലൊരിക്ക
ലും കാരണമില്ലായ്കയാൽ। ചെഷ്ടിച്ചീടുന്നു പ്രതിമാരൂപങ്ങ
ളെയെല്ലാം। പഞ്ചഭൂതാത്മകമാ യ്ത്വങ്മാംസാസ്ഥികൾ കൊ
ണ്ടു। സഞ്ചിതമായിട്ടിരിപ്പൊന്നിദ്ദെഹക്ഷെത്രങ്ങൾ। എഴുണ്ടു
മതിലതിലൊൻപതുകവാടവും। താഴികക്കുടത്തിനു കീഴാറു നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/46&oldid=187706" എന്ന താളിൽനിന്ന് ശേഖരിച്ചത്