താൾ:CiXIV276.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

ദിശിതെടുന്നുകൎമ്മങ്ങളെ। പുണ്യക്ഷെത്രങ്ങളെതെ ന്നന്വെഷി
ച്ചറിയുന്നു। പുണ്യംവൎദ്ധിക്കുംകൎമ്മമറിഞ്ഞുചെയ്തീടുന്നു। ഭജി
ച്ചീടുന്നുചിലർസെവിച്ചീടുന്നുപൂജാ। കഴിച്ചീടുന്നുചിലർപൂജി
പ്പിക്കുന്നുചിലർ। ഭുജിച്ചീടുന്നുചിലർ ഭുജിപ്പിക്കുന്നു ചിലർ।
ദ്വിജത്വമുള്ളൊൎക്കൊക്കെ ദാനംചെയ്യുന്നുചിലർ। വിപ്രന്മാരെ
ല്ലാരെയുംവരുത്തീട്ടവരെക്കൊ।ണ്ടുൽക്കൎഷമായകൎമ്മഞ്ചെയ്യിപ്പി
ക്കുന്നുകെചിൽ। ഭുക്തിയുംപ്രതിഗൃഹംവസ്ത്രവുംധനങ്ങളും।പ്ര
ത്യെകമവൎക്കഭിലാഷമെന്തന്നാലവ। തൃപ്തിവന്നീടുമാറു കൊടു
ത്തീടുന്നുപുണ്യം। വൎദ്ധിച്ചുമുക്തിലഭിക്കെണ മെന്നിച്ശയൊ
ടെ। മുക്തിദാനൈകമൂൎത്തിപരനാംഭഗവാൻതൻ। ഉൾത്തളിരി
ങ്കലിരുന്നീടുന്നതറിയാതെ। പൃഥ്വീദെവന്മാരാലെ ചെയ്യപ്പെ
ട്ടൊരുകൎമ്മ।ശക്തികൊണ്ടിനിക്കുസായൂജ്യമായിരിപ്പൊരു। മുക്തി
യെലഭിക്കെണമെന്നുചിന്തിക്കുംമൂഢ।ചിത്തന്മാരജ്ഞാനികൾ
ക്കധികാരികളെല്ലൊ।ഉള്ളകത്തിരിക്കുന്നൊരീശനെക്കണ്ടീടുവാ
ൻ। ഉള്ളിലെള്ളൊളമറിവില്ലാത്തമൂഢന്മാരായി। വെള്ളിമാമ
ലതന്നിൽവാഴുന്നുപരമെശൻ। വെള്ളെരുതെന്നുള്ളൊരു വാഹ
നമതുമുണ്ട। അദ്രിനന്ദനക്കനുരൂപനായനുദിനം।പുത്രന്മാരൊടും
കൂടിസുഖിച്ചുവസിക്കുന്നു। പാലാഴിതന്നിൽ ഫണിമെത്തമെ
ൽശയിക്കുന്ന। നീലവൎണ്ണനാംവിഷ്ണുഭഗവാൻനാരായണൻ।
ശ്രീമഹാലക്ഷ്മിയൊടും ഭൂദെവിയൊടുംകൂടി। സാമൊദംയൊഗ
നിദ്രാചെയ്യുന്നുജഗന്ദാഥൻ। ഇപ്രകാരങ്ങളറിഞ്ഞീടുമപ്പൊഴുമു
ള്ളിൽ।സ്വപ്രകാശത്വംഭവിക്കുന്നീലമായാബലാൽ। ൟശന്മാ
ർപലരുണ്ടെന്നുള്ളൊരുമതംപൂണ്ടു।പെശുന്നുകലഹവും കൂടുന്നു
മതഭെദാൽ। അന്യമുള്ളവതാര മൂൎത്തികളെയുംപിന്നെ। മന്നിട
ത്തിങ്കലുള്ളക്ഷെത്രങ്ങൾതൊറുമൊരൊ। പ്രതിമാദികളതും പല
തായ്ക്കാണാമപ്പൊൾ।അതുപൊലീശന്മാരുംപലതെന്നറിയുന്നു।
പ്രതിമാരൂപംപൊലെഭഗവൽസ്വരൂപവും। മതിയിലൊത്തു ക
ണ്ടുപലതായ്സെവിക്കുന്നു। തൃഷിതനായുള്ളവൻ ശീതളമായതൊ
യം। പഴുതെന്നുപെക്ഷിച്ചുദാഹശാന്തിക്കുപിന്നെ। മൃഗതൃഷ്ണാം
ഭസ്സുകൊണ്ടെന്നതിനെയുംപരി। ഭ്രമമാനസന്മാരാ യ്നടന്നീടുന്ന


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/43&oldid=187700" എന്ന താളിൽനിന്ന് ശേഖരിച്ചത്