താൾ:CiXIV276.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

വാൻരാഗദ്വെഷാദിപൊയീടണം। രാഗാദിദ്വെഷമെല്ലാംപൊ
കണമിനിക്കെന്നു। നാവിനാലുരപ്പതുകൊണ്ടു പൊകയില്ലെതും
വാക്കന്യംമനസ്സന്യംകായകൎമ്മങ്ങളന്യ। മാക്കിക്കൊണ്ടുള്ളവാക്യം
ഭൊഷ്കിനുസമമത്രെ। മാനസവചനദെഹങ്ങളെ യൊന്നാക്കി
ത്ത।ന്മാനസത്തിനാൽവിചാരിക്കണമിനിക്കിനി। രാഗാദിദൊ
ഷങ്ങളെനീക്കുവാനെന്തുനല്ലെ। ന്നാകാംക്ഷയൊടുപറഞ്ഞീടണ
മനന്തരം। കായധൎമ്മങ്ങളാത്മധൎമ്മ।മായിട്ടു നിനയാ
തെഭഗവൽകഥകളെ। ആവൊളംകെട്ടുവിചാരിച്ചുമുൾപ്രെമാ
ന്വിതം। നാവിനാലുരചെയ്തുമിങ്ങിനെചിലദിനം। കഴിഞ്ഞീടു
മ്പൊൾനിത്യാനിത്യവസ്തുക്കൾതാനെ। തിരിഞ്ഞുവരുമപ്പൊളഭി
മാനവുംനീങ്ങും। അഭിമാനംപൊയ്വിട്ടാലവിവെകവുന്നാശ। മഭ
വദ്രാഗാദിദൊഷങ്ങളുംനശിച്ചീടും। ചിത്തവുമതുനെരംശുദ്ധമാ
യീടുംപിന്നെ। ചിത്തിന്റെസാന്നിദ്ധ്യവു ന്തത്വബൊധവുമു
ണ്ടാം। മാനസംവിശുദ്ധമായീടുമ്പൊൾദെഹത്തിനു। താനെവ
ന്നീടുംമെദ്ധ്യസ്നാനംചെയ്തില്ലെങ്കിലും। മാനിനീമണെ നീയും
രാഗാദിദൊഷങ്ങളെ। മാനസംതന്നിൽനിന്നുനീക്കുവാൻ വെ
ലചെയ്ക। മാനസവചനദെഹങ്ങളാലായവണ്ണം। ജ്ഞാനമുണ്ടാ
വാൻവെലചെയ്താലുമതുനെരം। രാഗാദിദൊഷങ്ങളു മാകവെ
നശിച്ചീടും। വെഗെനവിജ്ഞാനവുമുണ്ടാമെന്നറികെടൊ। വി
ജ്ഞാനമുണ്ടായ്വന്നാ ലജ്ഞാനമകന്നീടും। അജ്ഞാനം നശിക്കു
മ്പൊൾജ്ഞാനവും പ്രകാശിക്കും। ജ്ഞാനമെന്നതു പരമാനന്ദ
സ്വരൂപനെ। മാനസത്തിനാലറിയപ്പെടുന്നതു തന്നെ। താന്ത
ന്റെമനസ്സുങ്കലാത്മാവെയറിയുമ്പൊൾ। സ്വാന്തവു മെകാഗ്ര
മായാനന്ദസ്വരൂപനാം ।ൟശ്വരനഹമെന്നു നിശ്ചയം വരു
മെന്നു। നിശ്ചയിച്ചാലുംവെദവാക്യങ്ങളിവയെല്ലാം। സത്യമെ
ന്നുറച്ചകക്കാമ്പിങ്കൽ ഭക്തിയൊടും।തത്വജ്ഞാനാൎത്ഥിയായി ജീ
വിക്കശുഭപ്രിയെ। ജ്ഞാനമില്ലാതമൂഢന്മാരാകു മജ്ഞാനിനാം।
മാനസെരാഗാദികൾവൎദ്ധിക്കനിമിത്തമായി। മായാമൊഹിത
ന്മാരായ്ക്കായധൎമ്മങ്ങളായ। കാൎയ്യങ്ങളാത്മധൎമ്മ മെന്നാക്കിക്കൊ
ണ്ടുനിജ। കായത്തിലിരുന്നീടുമീശ്വരനവിരതം।പായുന്നു ദിശി

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/42&oldid=187698" എന്ന താളിൽനിന്ന് ശേഖരിച്ചത്