താൾ:CiXIV276.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

പൊലെ। ഹൃദയനിലയനനാകുമീശ്വരംത്യക്ത്വാ। പ്രതിമാദിക
ളിലുണ്ടെന്നൊൎത്തുസെവിക്കുന്നു। ഹൃദയംതന്നിലുണ്ടെന്നു ള്ളതു
ബൊധിച്ചുള്ളിൽ। സ്മൃതിയുണ്ടാവാനൊരുകാരണംകെൾക്കബാ
ലെ। അരിമങ്ങളെന്നിവപൊടിച്ചങ്ങതിനാലെ।ഒരുമണ്ഡലമി
ങ്ങതിലീശ്വരനെയും। ധ്യാനിച്ചുപൂജിക്കുന്നു മാനസംതന്നിൽ
നിന്ന।താനന്ദപ്രദനാകു മാത്മാവെത്തന്നെപ്പിന്നെ। പൂജിച്ചു
സമൎപ്പിച്ചാലുദ്വസിപ്പിക്കുന്നതും। ബൊധിച്ചീടുകനിജഹൃദയെ
മുന്നെപ്പൊലെ। കുംഭകധ്യാനംപിന്നെരെചകാൽ പ്രതിഷ്ഠയും।
സംപ്രതിഉദ്വാസനംപൂരകംകൊണ്ടുഞ്ചെയ്യും। യാതൊരു സ്വരൂ
പത്തെധ്യാനിച്ചീടുന്നുനിജ।ചെതസ്സിലുണ്ടാമപ്പൊ ളായതുസൃ
ഷ്ടിയെല്ലൊ। പിന്നെമണ്ഡലന്തന്നിൽ പ്രതിഷ്ഠിക്കുമ്പൊൾ
സ്ഥിതി। പിന്നെ ഉദ്വസിപ്പതുസംഹാരമാകുന്നതു। ഉത്ഭവസ്ഥി
തിസംഹാരങ്ങളെച്ചെയ്തീടുവാൻ।ചില്പുമാനല്ലാതെമറ്റാൎക്കാനു
മെളുതാമൊ। അനൃതജഡദുഃഖാത്മകമായിരിപ്പൊരു। തനുതന്നാ
ലെചെയ്യുന്നീലൊരുകാൎയ്യങ്ങളും। നിശ്ചെഷ്ടകാഷ്ഠമൊന്നും കാ
യ്ക്കുന്നീലതുപൊലെ। നിശ്ശെഷദെഹങ്ങളും ചെഷ്ടിക്കുന്നീലാത
ന്നെ। തന്നുള്ളിലിരിക്കയാൽ താന്തന്നെസൃഷ്ട്യാദികൾ। മൂന്നു
ഞ്ചെയ്യുന്നുദെഹംഞാനല്ലശിവനഹം। ഇങ്ങിനെവിചാരിച്ചു ക
ണ്ടാലുമാത്മാവിനെ।അന്യമെന്നുള്ളഭാവ മകലെക്കളഞ്ഞാലും।
സൃഷ്ടിസ്ഥിത്യന്തങ്ങളെച്ചെയ്വാനായ്മെവീടുന്ന। സൃഷ്ടാവും മുകു
ന്ദനുംപരമെശനുമഹം।ലൊകവുംചരാചരസ്ഥാവരജംഗമവും।
ആകെവെതാനായ്നിരൂപവുമഹംതന്നെ। സൎവ്വസാക്ഷിയാ യ്സക
ലാഗമസ്വരൂപനായി।നിൎവികാരിയാംപരമാനന്ദൻസദൈവ
ഞാൻ। ഞാൻതന്നെസമസ്തവുമെന്നുബൊധിക്കമായാ। ഭ്രാന്തി
കളെല്ലാംദൂരെകളകമനൊഹരെ। താന്തന്നെജഗത്തുക്കളായ തെ
ന്നറിഞ്ഞാലും। താന്തന്നെജഗന്നാഥനായിരിപ്പതുംസദാ। താന്ത
ന്നെസദാശിവബ്രഹ്മാനന്ദമായതും। ഭ്രാന്തികൊണ്ടങ്ങുമിങ്ങു മ
ന്വെഷിക്കെണ്ടബാലെ। ക്ഷെത്രത്തിനുള്ളിലുണ്ടെന്നൊൎത്തുകൊ
ണ്ടനുദിനം।ക്ഷെത്രങ്ങൾതൊറും വലംവെക്കുന്നെന്തിനു വൃഥാ।
ഗാത്രത്തിലിരിക്കുന്നതറിയപ്പൊകായ്കയാൽ। ക്ഷെത്രത്തെവലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/44&oldid=187702" എന്ന താളിൽനിന്ന് ശേഖരിച്ചത്