താൾ:CiXIV276.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

ചൊല്ലുന്നതുനെരല്ലെന്നറിയണം। ഉൾത്തളിർകൊണ്ടു വിചാ
രിച്ചുകണ്ടാലുന്നീയു।മുത്തമെനിനക്കാത്മ ബൊധമുണ്ടായീടുവാ
ൻ। നിൎവികാരിയായ്സൎവ്വസാക്ഷിയായ്കൂടസ്ഥനാ। യ്സൎവാത്മാവാ
യൊരാത്മാവദ്വയൻനിരാമയൻ। എന്നതുബൊധിയാതെ ത
ന്നെത്താൻവഞ്ചിപ്പതു।നന്നല്ലാമായാഭ്രാന്തിവൎദ്ധിക്കു മതുമൂലം।
പരിപൂൎണ്ണനായുള്ളപരമാനന്ദൻനിജ।ഹൃദയാംബുജത്തിങ്ക ലി
രുന്നീടുന്നുസദാ। നെറിയൊടതുള്ളതെന്നറിയുന്നില്ലി ന്നാരും।
പരയാകുന്നമായാ മൊഹാന്ധന്മാരാകയാൽ। ഗണനായകനെ
ന്നുംവാണിമാതെന്നുംവിഷ്ണു ഭഗവാനെന്നുംരമാദുൎഗ്ഗാ പാൎവ്വതി
യെന്നും। പലമൂൎത്തിഭെദമായ്തൊന്നീടുന്നതുംമറ്റു।ശിലാദാരുക്ക
ളായപ്രതിമാദികളിലും। വ്യാപിച്ചുമൂൎത്തിഭെദാൽ കണ്ടീടുന്നതും
സൎവ്വ।വ്യാപ്തനാംപരമാത്മാ തന്നകക്കാമ്പിൽസദാ। ഇരുന്നീടു
ന്നജഗന്നാഥനെന്നറിയാതെ।തിരഞ്ഞീടുന്നിതവിടവിടെ മൂഢ
ന്മാരായി। ധാത്രിമണ്ഡലന്തന്നിലുള്ളൊരുപ്രതിമാദി। ക്ഷെത്ര
ങ്ങളെല്ലാമറിഞ്ഞീടുന്നുവഴിപൊലെ। ക്ഷെത്രത്തിനുള്ളിലു ണ്ടെ
ന്നൊൎക്കുന്നീതന്നെരത്തും। ഗാത്രത്തിലിരിപ്പുള്ളതറിയുന്നില്ലതാ
നും। ഗാത്രശുദ്ധിക്കുജലന്തന്നിൽസ്നാനവുംചെയ്തു। ക്ഷെത്രത്തി
ൽപുക്കുവലംവച്ചീടുന്നിതുസദാ। മൂൎത്തിയെതെവിടെ യെന്നാല
തൊൎത്തറിയുന്നു। ശാസ്ത്രങ്ങൾകണ്ടിട്ടൊരൊതരാമായ്ഭ്രമിക്കുന്നു।
അപ്പൊഴുമഭിമാനമുൾപ്പൂവിലുണ്ടാകയാൽ। ചിത്സ്വരൂപനെ യ
റിയുന്നിലസുമംഗലെ। രാഗാദിദൊഷങ്ങളാലശുദ്ധിഭവിച്ചൊ
രു।മാനസവചനദെഹങ്ങൾക്കുശുദ്ധ്യൎത്ഥമായി। തൊയത്തിൽമു
ഴുകുന്നമാനുഷന്മാരെപ്പൊലെ। മായാമൊഹിതന്മാരില്ലാരുമെന്ന
റികെടൊ। മാനസംപവിത്രമാക്കീടണമെങ്കിലഭി। മാനമെന്നു
ള്ളതില്ലാതാകണംമനസ്സിങ്കൽ। രാഗാദിദൊഷങ്ങളെ യുണ്ടാക്കു
മഭിമാനം।വെറായീടുമ്പൊൾ മനസ്സുംവിശുദ്ധമായീടും। മാന
സംപവിത്രമായീടുമ്പൊൾദെഹശുദ്ധി। താനെവന്നീടുംസ്നാനം
ചെയ്യെണമെന്നില്ലെടൊ। കായത്തിൽപറ്റീടുന്ന പങ്കങ്ങള
ശെഷവും। തൊയത്തിൽസ്നാനഞ്ചെയ്താൽ പൊയീടു മതെന്നി
യെ। ഉള്ളകത്തുളവാകുംദൊഷങ്ങൾപൊകുന്നീല। ഉള്ളംനന്നാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/41&oldid=187695" എന്ന താളിൽനിന്ന് ശേഖരിച്ചത്