താൾ:CiXIV276.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

ൾക। അഗ്നിക്കു സ്വഭാവികമായുള്ളൊരുഷ്ണപ്രഭാ। മഗ്നമാക്കുവാ
ൻമണിമന്ത്രാദിപ്രതിബന്ധ। സൽക്രിയകളെച്ചെയ്തു ശൈത്യ
ത്തെവരുത്തിയാൽ। തല്ക്കാലംപാൎക്കുംകൎമ്മശക്തിപൊവൊളംപി
ന്നെ। ശൂക്ഷണിതാനുമതി തീക്ഷ്ണമായ്ജ്വലിച്ചുടൻ। തൽക്ഷണമു
ഷ്ണത്വവുംവന്നീടുമതുപൊലെ। ആത്മാവുതനിക്കുദുഃഖം സ്വഭാ
വികമെന്നൊ। ൎത്തുല്കൃഷ്ടകൎമ്മങ്ങളെകൊണ്ടതുനശിപ്പിച്ചാൽ। മു
ക്തിയായുള്ള സുഖസിദ്ധിയുമുണ്ടാംകൎമ്മ। ശക്തിപൊമതുനെരം
മുക്തിയുംനശിച്ചീടും। പിന്നെയുംപൂൎവ്വകൎമ്മവാസനപൊലെ ദുഃ
ഖം। വന്നനുഭവിച്ചീടുംജീവനുസുമംഗലെ। ദെഹധൎമ്മങ്ങളെല്ലാ
മാത്മധൎമ്മമെന്നുമി। ദ്ദെഹംഞാനെന്നുംനിനച്ചൊരൊരൊ കൎമ്മം
മായാ। മൊഹിന്മാരാച്ചെയ്കകൊണ്ടുജന്മാദിദുഃഖം। ദെഹിയാമാ
ത്മാ വിനുണ്ടാകുന്നിതജ്ഞാനത്താൽ। രാഹുഗ്രസ്തെന്ദുസൂൎയ്യമ
ണ്ഡലങ്ങളെപ്പൊലെ। ദെഹിയുംദെഹങ്ങളിൽവാഴുന്നുനിസ്സംഗ
നായി।നിത്യനായ്നിരാമയനാകുമാത്മാവിനൊരു। ദുഃഖമില്ലൊന്നു
കൊണ്ടു മൊരുകാലത്തിങ്കലും। കൎമ്മങ്ങൾചെയ്തിട്ടതുകൊണ്ടുദെ
ഹവുമുണ്ടാം। കൎമ്മവുംദെഹവുംകൈക്കൊണ്ടിരുന്നെ ചെയ്തീടാ
വു। ദെഹമുണ്ടെങ്കിൽദുഃഖമുണ്ടതുദെഹത്തിനു। ദെഹിയാകുന്ന
ജീവൻതനിക്കില്ലതുനൂനം। നിഷ്കളനെന്നാകയാൽകൎമ്മംചെയ്യു
ന്നൊനല്ല। നിത്യനാകയാൽജന്മമൃത്യുദുഃഖവുമില്ല। നിൎഗ്ഗുണനെന്നാ
കയാലൊന്നിനുംകൂടുന്നൊ।നല്ലദ്വയനെന്നാകയാൽനിസ്സഹായ
നുമായാൽ। നിൎമ്മലനെന്നാകയാലനാദിയായമായാ।തന്മലവിര
ഹിതനായിമെവീടുന്നവൻ।ആദ്യനവ്യയനജ നഖിലാധാരൻ
പരൻ।വെദ്യനല്ലാതപരമാനന്ദൻവെദാത്മകൻ । നിശ്ചലൻ
നിരാമയൻ നിഗമാന്താൎത്ഥവെദ്യൻ। സച്ചിൽ ബ്രഹ്മാത്മാ
സകലാധാരൻനിരാധാരൻ। യൊഗെശനീശനമൃതാത്മകൻനി
യമിനാം।യൊഗിനാംഹൃദിസ്ഥിതിചെയ്തീടുംപരിപൂൎണ്ണൻ। ആ
ത്മജ്ഞാനികൾക്കാത്മബൊധത്തെനൽകുന്നവൻ। ആത്മാവെ
ങ്ങിനെയിരിപ്പൊനെന്നു ധരിക്കെടൊ। ജീവനു മാത്മാവെന്നു
ഞ്ചൊല്ലുന്നൊനൊന്നുതന്നെ।ജീവാത്മാതന്നെ പരമാത്മാവായീ
ടുന്നതും। മായൊപാധികൾപലതാകയാൽ പലജീവ।ന്മാരെന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/40&oldid=187693" എന്ന താളിൽനിന്ന് ശേഖരിച്ചത്