താൾ:CiXIV276.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

മൊരൊസല്കൎമ്മങ്ങളെച്ചെയ്തു । രമിച്ചീടണംസ്വൎഗ്ഗ മിങ്ങിനെമാ
യാബലാ ।ലവസ്തുവസ്തുവാക്കിക്കല്പിച്ചുഭ്രമിപ്പിക്കും । മിത്ഥ്യയാം
മലിനയായുള്ളൊരുമായാകാൎയ്യം ।സത്യമെന്നൊൎത്തു വസിച്ചീടു
വൊൎക്കൊരുനാളും । നിത്യനാമാത്മസ്വരൂപത്തെയും കണ്ടുകിട്ടാ ।
മുക്തിസ്വപ്നത്തിൽപ്പൊലും‌സംഭവിക്കയുമില്ലാ । ഭക്തിയുംസുഷു
പ്തിയുംമൈഥുനവിഹാരവും । വൃത്തികളിവചെയ്തു കാലങ്ങൾകഴി
ക്കയും । സത്വരംജനിക്കയുംവൃത്തികൾ കഴിക്കയും ।ചത്തുപൊകയു
ന്തഥാപിന്നെയുമുതുപൊലെ । പൂൎവജന്മനികൎമ്മമെങ്ങിനെയെന്നാ
ലതു । സൎവവുമനന്തരംജന്മത്തിലനുഭവം । മുജ്ജന്മകൎമ്മഫലമി
ജ്ജന്മന്തന്നിൽഭുജി ।ച്ചിജ്ജന്മകൎമ്മഫലമിന്നിമെൽജന്മത്തിലും
ജന്മങ്ങൾതൊറുമ്ഫലാപെക്ഷപൂണ്ടജ്ഞാനമാ । യ്ക്കൎമ്മങ്ങൾചെ
യ്തുസംസാരാംബുധൌനിമഗ്നരായി । എങ്ങുമെമറുകരകാണാതെ
വലയുന്നൊ ।രിങ്ങിനെമലിനതന്വശന്മാരറികെടൊ । ശുദ്ധയും
മലിനയുമിങ്ങിനെഭവിക്കുന്നു । മുക്തിക്കുംജന്മാദി ദുഃഖത്തിനും
കൎത്തവ്യമായി ।ചിത്താകുമാത്മസ്വരൂപന്തന്നെജഡമായ ।തത്വ
ങ്ങളായുംമായാനാമമായിരിപ്പതും । എന്തിന്നെന്നതുംമുന്നെപറ
ഞ്ഞിട്ടുണ്ടുബാലെ । ലൊകസൃഷ്ടാദിക്രമേഹെതുനാപലപല ।രൂ
പനാമങ്ങളംഗീകരിച്ചുശിവവിഷ്ണു । രൂപികളായുംഗ്രഹക്കെത്ര
ങ്ങൾതൊറുമൊരൊ । മൂൎത്തിഭെദങ്ങൾകൈക്കൊണ്ടീശ്വരന്മാരാ
യ്മറ്റു । മൃച്ശിലാദാരുക്കളാംപ്രതിമാദികളിലും । വ്യാപ്തമായ്പ്രകൃ
തികാൎയ്യാൎത്ഥമായ്ക്കാണുന്നിതെ । ന്നൊൎത്തുകാണെടൊജീവെശ്വ
രന്മാരുടെഭെദം । ജീവനീശ്വരനാത്മാവിങ്ങിനെ ചൊല്ലീടുന്ന ।
തൊക്കയും മഹാമായാകാൎയ്യമായിരിപ്പൊന്ന । കാരണനായപര
മാത്മാവെന്നിയെമായ । കാരിയമെല്ലാംപൊയ്യാകുന്നിതെന്നറി
ഞ്ഞാലു മാത്മാവൊന്നചെതനമായിട്ടും പലതായു । മാത്മചൈത
ന്യമൊന്നുപലജീവന്മാരായും । വന്നീടുന്നതു നിരൂപിച്ചുകാണു
മ്പൊൾഭെദ । മിന്നവണ്ണമെന്നറിയായ്പരുമതുംകെൾക്ക । ആത്മാ
വുമനാത്മാവുന്തമ്മിലുള്ളൊരുഭെദ । മാകാശംപൃഥിവിയുമെന്നതു
പൊലെവരും । ആത്മാവാകാശതുല്യമനാത്മാവനീസമം । ആത്മാ
നാത്മഭെദങ്ങളെവമെന്നറിയണം । ആകാശത്തിനുഗുണമുണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/37&oldid=187687" എന്ന താളിൽനിന്ന് ശേഖരിച്ചത്